ആർദ്രം പൂർത്തീകരണത്തിന് കിഫ്ബി സഹായം

തിരുവനന്തപുരം: ആരോഗ്യ രംഗത്ത് സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ആർദ്രം മിഷൻ. മിഷന്റെ ഭാഗമായി രണ്ടു പുതിയ മെഡിക്കൽ കോളേജുകൾ ഉൾപ്പടെ പത്ത് സർക്കാർ ആശുപത്രികളിൽ 80 കോടി രൂപയ്ക്കുള്ള കാത്  ലാബുകളും 69 കോടി രൂപ ചിലവിട്ട് 44 ഡയാലിസിസ്യൂണിറ്റുകളും ഈ വർഷം ആരംഭിക്കും. കിഫ്ബി വഴിയാകും ഇവയുടെ നിർമാണം പൂർത്തിയാക്കുകയെന്ന് ആർദ്രം മിഷൻ സി.ഇ.ഒ കേശവേന്ദ്രകുമാർ പറഞ്ഞു.

നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ നടന്ന നവകേരളം കർമപദ്ധതി ശിൽപ്പശാലയിൽ ആർദ്രം മിഷന്റെ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

താലൂക്ക് തല ആശുപത്രികളിലെ ഒ.പി വിഭാഗം കൂടുതൽ ജന സൗഹൃദമാക്കും. അത്യാഹിത വിഭാഗം ശക്തിപ്പെടുത്തുകയും എല്ലാ ആശുപത്രികളിലും ഡയാലിസിസ് സംവിധാനം നടപ്പിലാക്കുകയും ചെയ്യും. എല്ലാ അടിസ്ഥാന സ്പെഷ്യാലിറ്റികളുടെയും സേവനം ലഭ്യമാക്കും. അടുത്ത സാമ്പത്തിക വർഷത്തിൽ 503 സ്ഥാപനങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും.

ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പു ജീവനക്കാർ, ആശ, അങ്കണവാടി പ്രവർത്തകർ, ആരോഗ്യ സേവന വോളന്റിയർമാർ തുടങ്ങിയവർക്ക് ആരോഗ്യ സേവന പരിശീലനം നൽകമെന്നും, പഞ്ചായത്തു തല ആരോഗ്യ പ്രോജക്ടുകൾ വഴി ഫീൽഡ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികൾ വരും വർഷം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആർദ്രം മിഷൻ കോ-ഓർഡിനേറ്റർമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സെഷനിൽ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

‘ആർദ്രം’ വിജയത്തിന് തദ്ദേശ – ആരോഗ്യ വകുപ്പുകൾ തോളോടുതോൾ ചേരണം: മന്ത്രി 

എന്റെ ഹൃദയമിപ്പോൾ ഈ കുഞ്ഞുങ്ങൾക്കിടയിലാണ്