ഈടുവെക്കാന്‍ മാര്‍ഗമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ‘ആശ്വാസം’ 

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ ഈടുവെക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ‘ആശ്വാസം’ പദ്ധതി ആവിഷ്‌ക്കരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

ഈ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ തുടങ്ങുന്നതിന് 25000 രൂപയാണ് ധനസഹായം അനുവദിക്കുന്നത്. ഓരോ ജില്ലയിലേയും ഭിന്നശേഷി ജനസംഖ്യക്ക് ആനുപാതികമായിട്ടായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്ത് 400 പേര്‍ക്കാണ് ധനസഹായം അനുവദിക്കുക. ഇതിലേക്കായി ഒരു കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘ആശ്വാസം’ പദ്ധതി പ്രകാരം ഭിന്നശേഷിക്കാരായ തൊഴില്‍രഹിതരില്‍ നിന്നും വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകര്‍ 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിത്വമുളളവരും, 18 വയസ് പൂര്‍ത്തിയായവരും ഈടുവെക്കാന്‍ വസ്തുവകകള്‍ ഇല്ലാത്തവരും കോര്‍പ്പറേഷനില്‍ നിന്നോ, മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഇതേ ആവശ്യത്തിന് സബ്‌സിഡിയോടുകൂടിയ വായ്പയോ, ധനസഹായമോ ലഭിച്ചിട്ടില്ലാത്തവരും ആയിരിക്കണം. തീവ്ര ഭിന്നശേഷിത്വം ബാധിച്ചവര്‍, ഭിന്നശേഷിക്കാരായ വിധവകള്‍, ഗുരുതര രോഗബാധിതരായ ഭിന്നശേഷിക്കാര്‍, 14 വയസ് തികഞ്ഞ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ക്കായി ജില്ലാതലത്തില്‍ ആവശ്യമായ പരിശീലനം നല്‍കുന്നതാണ്. നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ 2019 ഫെബ്രുവരി 5 മണിക്ക് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം- 12 (ഫോണ്‍. നം. 0471-2347768, 7152, 7153, 7156) എന്ന വിലാസത്തില്‍ സമര്‍പ്പിച്ചിരിക്കണം. അപേക്ഷാഫോറംwww.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

39 സർക്കാർ കോളജുകളിൽ 141 തസ്തിക സ്യഷ്ടിക്കും

കുഴിച്ച് തീരുന്ന ആലപ്പാട്