de Villiers , AB de Villiers , retired, international cricket, South Africa, cricket, tweet, de Villiers
in ,

സുപ്രസിദ്ധ ക്രിക്കറ്റർ എബി ഡി വില്ലേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പ്രിട്ടോറിയ: റെക്കോർഡുകളുടെ കൂട്ടുകാരനായ സുപ്രസിദ്ധ ക്രിക്കറ്റ് താരം എ ബി ഡി വില്ലേഴ്‌സ് ( AB de Villiers ) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ നിരാശരാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

അന്ത്രാരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ എല്ലാ മേഖലയില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ‘ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്ന് കുറിച്ചാണ് ഡി വില്ലേഴ്‌സ് വീഡിയോ ട്വീറ്റ് ചെയ്തത്.

‘താന്‍ ക്ഷീണിതനാണെന്നും മറ്റുള്ളവര്‍ക്ക് വഴി മാറി കൊടുക്കേണ്ട സമയമായെന്നും’ അദ്ദേഹം തന്റെ വിടവാങ്ങള്‍ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന ഡി വില്ലേഴ്‌സ് ടീം തോറ്റ് പുറത്തായതിന് ശേഷം ദക്ഷിണാഫ്രിയിലേക്ക് മടങ്ങിയിരുന്നു.

അതിന് ശേഷമാണ് മുപ്പത്തിനാലുകാരനായ അദ്ദേഹം നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. 114 ടെസ്റ്റ് മാച്ചുകൾക്ക് പുറമെ 228 വൺ ഡേ ഇന്റർനാഷനലുകളിലും 78 ട്വൻറി- ട്വൻറി മാച്ചുകളിലും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡിവില്ലേഴ്‌സ് കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Differently abled , job, reservation, committee, Shylaja, minister, differently abled people , laptops, health insurance, Kerala, health minister, distribution,  physically challenged, facilities, Global IT Challenge , KSRPD ,  UNESCAP , application, youth with disabilities,  Ministry of Health and Welfare of the Republic of Korea, LG Corporation and the Korean Society for Rehabilitation of Persons with Disabilities ,KSRPD,organize, event, New delhi , differently abled persons,new schemes, Kerala, health minister, loans vehicles, KK Shylaja, health department, Shubha Yathra, death, scooter, help, grand, government, camps, application, tools, students, blind, laptops, distribution

ഭിന്നശേഷിക്കാര്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കുമെന്ന് കെകെ ശൈലജ

Environment protection , Kerala, cabinet, approved, earth, soil, water, air, pollution, 

മണ്ണും വെള്ളവും വായുവും സംരക്ഷിക്കാന്‍ മന്ത്രിസഭ പരിസ്ഥിതി ധവളപത്രം അംഗീകരിച്ചു