in

അഭയ കേസ്: സിബിഐക്ക് വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ( Abhaya case ) ദുരൂഹ മരണം അന്വേഷിക്കുന്ന സിബിഐക്ക് ( CBI ) വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് പരിഗണിക്കവെ അഭയയുടെ കൊലപാതകം അന്വേഷിച്ചതിലെ വീഴ്ചകള്‍ തിരുവനന്തപുരം സിബിഐ കോടതി ചൂണ്ടിക്കാട്ടി.

കേസിലെ തൊണ്ടി മുതലുകള്‍ നശിപ്പിച്ചതിനെ സംബന്ധിച്ച അന്വേഷണം സിബിഐ ഗൗരവപൂർവം കണ്ടില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കൂടാതെ സിസ്റ്റര്‍ അഭയയുടെ പിതാവ് ആര്‍.ഡി.ഒക്ക് നല്‍കിയ പരാതിയിലെ പ്രസക്ത ഭാഗങ്ങള്‍ നശിപ്പിച്ചതിനെ പറ്റി അന്വേഷിക്കാതിരുന്നത് എന്തു കൊണ്ടാണെന്നും സിബിഐ കോടതി അന്വേഷണ സംഘത്തോട് ആരാഞ്ഞു.

1992 മാര്‍ച്ച്‌ 27-ന് ബി.സി.എം. കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ ഹോസ്റ്റല്‍ വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടർന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് അഭയയുടെ ദുരൂഹമരണത്തെ സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

ലോക്കല്‍ പോലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒൻപതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 മാര്‍ച്ച്‌ 29-നാണ് സിബിഐ ഏറ്റെടുത്തത്. ഫാ. തോമസ് എം. കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ കെ ടി മൈക്കിള്‍ , കിഷോര്‍, സിബിഐ എസ് പി ത്യാഗരാജന്‍ എന്നിവരടക്കമുളളവരെ പ്രതി ചേര്‍ക്കണമെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കൽ ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ ആരോപണവിധേയരെ പ്രതി ചേര്‍ക്കാമെന്ന നിലപാട് സിബിഐ അറിയിച്ചിരുന്നു.

അഭയ കേസിലെ തെളിവുകൾ നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് -കോടതി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന ഹർജി കോടതി നേരത്തെ പരിഗണിച്ചിരുന്നു. നിയമത്തിന്റെ അജ്ഞതകൊണ്ടാണ്  തൊണ്ടിമുതൽ നശിപ്പിക്കപ്പെട്ടതെന്ന് ഇതിനെ കുറിച്ച് അന്വേഷിച്ച് സിബിഐ നേരത്തെ റിപ്പോര്‍ട്ട് നൽകിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSRTC , salary, govt, allotted, Rs 70 crore rs, salary distribution, finance minister, Thomas Issac, pension, suicide, treatment, financial crisis, Kerala, transport corporation, Kerala, treasury, thomas issac, KSRTC, allowed, 60 crore rupees, financial support, pension, bills, rubber board, departments, verification, tax, reduction, hike, petrol, rate, financial crisis ,finance minister

ട്രഷറി നിയന്ത്രണം നീങ്ങി; കെഎസ്ആർടിസിക്ക് 60 കോടി രൂപ അനുവദിച്ചു

india,2nd-test,pujara,South Africa, won,2018,Lungi, Poojara,

ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര നഷ്‌ടമായി; ദക്ഷിണാഫ്രിക്ക വിജയിച്ചു