അഭയ കേസ്: പുതൃക്കയില്‍ കുറ്റവിമുക്തന്‍; കോട്ടൂരും സെഫിയും വിചാരണ നേരിടണം

തിരുവനന്തപുരം: കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ സിസ്റ്റര്‍ അഭയ കൊലക്കേസില്‍ ( Abhaya case ) തിരുവനന്തപുരം സിബിഐ കോടതിയുടെ നിര്‍ണായക വിധി. പ്രതികളിലൊരാളായ ഫാ.ജോസ് പുതൃക്കയിലിനെ ( Fr Jose Poothrikkayil ) കോടതി കുറ്റവിമുക്തനാക്കി.

എന്നാൽ കേസിലെ മറ്റ് പ്രധാന പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.

രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നിരീക്ഷണം ശരി വച്ചാണ് കോടതി പുതൃക്കയിലിനെ പ്രത്യേക സി.ബി.ഐ. കോടതി പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയത്.

ഫാ.തോമസ് കോട്ടൂരും, സിസ്റ്റര്‍ സെഫിയും, ഫാ.ജോസ് പുതൃക്കയിലും ഏഴു വര്‍ഷം മുന്‍പ് സമർപ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി.

രണ്ടു പ്രതികള്‍ക്കെതിരെ സിബിഐ നല്‍കിയ തെളിവുകള്‍ കോടതി സ്വീകരിച്ചതോടെ 26 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയ കേസ് വിചാരണയിലേക്ക് കടന്നു. കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച് 14-ന് ആരംഭിക്കും.

ഫാ.തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ.ജോസ് പുതൃക്കയിൽ എന്നിവരെ 2008 നവംബറിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഒന്നരമാസം റിമാന്‍ഡില്‍ കഴിഞ്ഞ ഇവര്‍ക്ക് ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.

കേസന്വേഷണത്തില്‍ സി.ബി.ഐ.ക്ക് ഉണ്ടായ വീഴ്ചയെ കഴിഞ്ഞ മാസം വിമര്‍ശിച്ച കോടതി, മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കിയിരുന്നു.

1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയയെ ദുരൂഹ സാഹചര്യത്തിൽ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.

sister-abhaya-murder-case-cbi-court-blivenews-com

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

vandalism case , kerala assembly vandalism case , withdrawal, congress, slammed, pinarayi, LDF, UDF, left legislators. assembly, court, Vandalism , Assembly,Govt, withdraws, case ,MLAs,opposition, protest, KM Mani, Bar case, Chennithala, kerala-legislators, government, withdrew, six LDF legislators, budget,

കൈയ്യാങ്കളി കേസ്​ പിന്‍വലിക്കൽ; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

Latvian lady, foreign woman, murder, CBI, probe, HC, notice, petition, investigation, police, Wagamon Simi Camp case, punishment, accused, seven years, INA court, Kochi, weapons, gun, shooting, bike race, Vagamon, training camp, acquits, NIA, Karuna, Kannur, medical college, advocates , SC , tv, channel, court, allegation, students, petition, kerala govt, governor, ordinance, Shuhaib , murder , case, HC , High court, CBI, investigation, court, order, police, kannur, political murder, criticized, Shuhaib​ , Kerala High Court, CBI , petition, murder case, Youth Congress , police, spy, Kannur SP, court, Perumbavoor,murder case,adv aloor,  lower court, Ameer Ul, death penalty Plea, HC, CM, remove, from post, petition, Kerala High court, collective responsibility, cabinet, Sasikumar, former member , Syndicate, Kerala University, KS Sasikumar, Thomas Chandy, issue, Alapuzha district collector, report, land encroachment, court, hearing

ഷുഹൈബ് വധം: വിമർശനവുമായി ഹൈക്കോടതി; അന്വേഷണം സിബിഐയ്ക്ക്