in ,

അഭയ കേസ്: ക്രൈംബ്രാഞ്ച് മുന്‍ എസ്.പി മൈക്കിളിനെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ ( Sister Abhaya case ) നിര്‍ണായക തെളിവുകൾ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥനെ സിബിഐ കോടതി പ്രതി ചേര്‍ത്തു. ക്രൈംബ്രാഞ്ച് മുന്‍ എസ്.പി ( former SP ) കെ.ടി.മൈക്കിളിനെയാണ് ( Michael ) കോടതി നാലാം പ്രതിയാക്കിയത്.

കാല്‍ നൂറ്റാണ്ടു പിന്നിടുന്ന അഭയ കേസില്‍ ആദ്യമായി വരുന്ന വിധിയാണിത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട മൈക്കിളിന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.

മൈക്കിള്‍ അടക്കമുള്ളവരെ പ്രതിയാക്കണമെന്ന ജോമോന്‍ പുത്തന്‍ പുരയ്ക്കലിന്റെ ഹര്‍ജിയും മുന്‍ സി.ബി.ഐ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി. തോമസ് അടക്കമുള്ളവരുടെ വീഴ്ചകള്‍ അന്വേഷിക്കണമെന്ന കെ.ടി. മൈക്കിളിന്റെ ഹര്‍ജിയിലുമാണ് കോടതി വാദം കേട്ടത്.

ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃകയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ ഒന്നു മുതല്‍ മൂന്ന് വരെയുള്ള പ്രതികള്‍. അഭയയുടെ മൃതദേഹത്തിന്റെ ഫോട്ടോ എടുത്തിരുന്ന വര്‍ഗീസ് ചാക്കോയുടെ മൊഴിയില്‍ സ്റ്റുഡിയോ ഉടമസ്ഥനായ ബേബിച്ചന്റെ സഹോദരനോട് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി കെ.ടി. മൈക്കിള്‍ ഫോട്ടോയും നെഗറ്റീവും പോലീസിന് നല്‍കരുതെന്ന് പറഞ്ഞിരുന്നതായി ആരോപണമുണ്ട്.

കൂടാതെ അഭയ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം മൈക്കിള്‍ മഠത്തില്‍ എത്തിയിരുന്നതായും സൂചനയുണ്ട്. ഇതിനെക്കുറിച്ചും കൂടുതല്‍ വിശദീകരണം കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷം പഴക്കമുള്ളതും നാളിതുവരെ അവകാശികള്‍ എത്തിച്ചേരാത്തതുമായ തൊണ്ടിമുതലുകള്‍ നശിപ്പിക്കാന്‍ അന്നത്തെ കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേട്ട് ആയിരുന്ന കിഷോര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ മറവിൽ മൂന്ന് വര്‍ഷം പൂര്‍ത്തിയാകാത്ത അഭയ കേസിലെ തൊണ്ടിമുതലുകള്‍ നശിപ്പിച്ചു എന്നാണ് പരാതി.

അഭയ ആത്മഹത്യ ചെയ്തതാണെന്ന് കെ.ടി മൈക്കിള്‍ ആണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. കോട്ടയം ആര്‍ഡിഒ ഓഫീസില്‍ സൂക്ഷിച്ചിരുന്ന സിസ്റ്റര്‍ അഭയയയുടെ ശിരോവസ്ത്രം അടക്കമുള്ള തൊണ്ടുമുതലുകള്‍ കേസ് സി.ബി.ഐ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ കെ.ടി മൈക്കിള്‍ ഇടപെട്ട് നശിപ്പിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് എസ്.പി കെ.ടി മൈക്കിള്‍, എസ്.ജി കെ. കിഷോര്‍, സി.ബി.ഐ മുന്‍ എസ്.പി പി.വി ത്യാഗരാജന്‍, കോട്ടയം ആര്‍ഡിഒ ഓഫീസിലെ മുന്‍ സൂപ്രണ്ട് ഏലിയാമ്മ, ക്ലാര്‍ക്കായിരുന്ന കെ.എന്‍ മുരളീധരന്‍, പയസ് ടെന്‍ത് കോണ്‍വെന്റിലെ അടുക്കള ജീവനക്കാരായ അച്ചാമ്മ, ത്രേസ്യാമ്മ, സിസ്റ്റര്‍ ഷെര്‍ളി എന്നിവരെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കോടതിയെ സമീപിച്ചത്.

തെളിവ് നശിപ്പിച്ചതിന് കോട്ടയം വെസ്റ്റ് പോലീസ് എ.എസ്.ഐ ആയിരുന്ന വി.വി അഗസ്റ്റിന്‍, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.സാമുവല്‍ എന്നിവരെ കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിരുന്നു.

1992 മാര്‍ച്ച്‌ 27-ന് സിസ്റ്റര്‍ അഭയ പയസ് ടെന്‍ത് കോണ്‍വെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതിനെ തുടന്ന് ഫാ. തോമസ് എം. കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതികളാക്കി 2009-ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Bhavana, married, Naveen, actress, malayalam film,Thrissur, Kannada, Romeo, 

ചലച്ചിത്ര നടി ഭാവന വിവാഹിതയായി

MR Vaccination, Aroor MLA, IMA, A M Ariff, Anti-MR vaccination,not anti-national,  Aroor MLA A M Ariff Aroor, legislator,CPM,Sunday ,MR vaccination campaign,Inaugurating, state-level seminar, organised , Institute of Homeopaths,children,MR vaccine, MR vaccination,HC, Malappuram district collector, school, PTA, petition, parents, permission, order, cancel, rejected, kerala high court,DMO, Measles Rubella, students, children, 

എം ആർ വാക്സിനെതിരെ നിലപാട്; എംഎൽഎ തെറ്റ് തിരുത്തണമെന്ന് ഐഎംഎ