വിഷാദ രോഗം ഓൺലൈൻ ഉപയോഗം വഴിയും 

സാമൂഹ്യ മാധ്യമങ്ങളിൽ അമിതമായി സമയം ചിലവഴിക്കുന്ന കൗമാരക്കാരായ പെൺകുട്ടികളുടെ  ശ്രദ്ധയ്ക്ക്.  സമൂഹമാധ്യമ ഉപയോഗം അതിരുവിടുന്നത്  അപകടകരമായ വിഷാദ രോഗത്തിന് ഇടയാക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

ലണ്ടനിലെ  യൂണിവേഴ്സിറ്റി കോളേജിൽ ഒരു കൂട്ടം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ദിവസം അഞ്ച് മണിക്കൂറിൽ കൂടുതൽ സോഷ്യൽ മീഡിയയിൽ ചിലവഴിക്കുന്ന പെൺകുട്ടികളിൽ നാൽപ്പത്തിയഞ്ച്  ശതമാനം പേരിലും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ ഉള്ളതായി കണ്ടെത്തി. എന്നാൽ ആൺകുട്ടികളിൽ ഇത് പതിനഞ്ച്  ശതമാനം  മാത്രമാണ് .എന്നാൽ   സോഷ്യൽ മീഡിയ ഉപയോഗവും  വിഷാദരോഗവും  തമ്മിലുള്ള ബന്ധത്തിന്റെ കാരണങ്ങൾ പൂർണമായി ചുരുളഴിക്കാനായിട്ടില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ   മനഃശാസ്ത്ര വിദഗ്ദ്ധൻ  സൈമൺ വെസ്സലി പറയുന്നു.

പതിനാല് വയസിനു താഴെയുള്ള  11, 000 കൗമാരക്കാരെയാണ് ഗവേഷണത്തിന് വിധേയരാക്കിയത് .  അഞ്ചിൽ  രണ്ട് പെൺകുട്ടികളും ഓൺലൈൻ  ഉപദ്രവങ്ങൾ നേരിടുന്നവരാണ്.  ഭീഷണികളും വെല്ലുവിളികളും നിരന്തരമായി അനുഭവിക്കുന്നത് അവരെ മാനസിക സമ്മർദ്ദത്തിലാക്കുന്നു.  പാതിരാത്രിയിലേക്കു നീളുന്ന മൊബൈൽ ഉപയോഗം  ഇരുപത്തിയെട്ട് ശതമാനം  ആൺകുട്ടികളുടെയും  ഉറക്കം നഷ്ടപ്പെടുത്തുമ്പോൾ  പെൺകുട്ടികളിൽ അത്  45 ശതമാനമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വെള്ളം കൊണ്ട് ചില്ലില്‍ ചിത്രമെഴുത്ത്; ഹിറ്റായി ജലക്ഷേത്രം

നസീറുദീൻ ഷായെ പിന്തുണച്ച് അമർത്യാ സെൻ