സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് നേട്ടം

കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുവാന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ധാരണ പത്രം ഒപ്പു വെക്കുന്നു

തിരുവനന്തപുരം; സംസ്ഥാനത്തെ വനിതകളുടെ ക്ഷേമത്തിനും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക നീതി വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിൽ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സുവര്‍ണ നേട്ടം.

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം സഹകരിക്കുവാന്‍ ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ധാരണ പത്രം ഒപ്പു വെക്കുന്നു.

സംസ്ഥാനത്തെ വിവിധ തലങ്ങളില്‍ ദുരിതം അനുഭവിക്കുന്ന വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും അതിന്റെ ഉന്നമനത്തിനും വിവിധ ഏജന്‍സികള്‍ വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 114 കോടി രൂപയുടെ വായ്പ നല്‍കിയ വനിതാ വികസന കോര്‍പ്പറേഷന് പിന്നോക്കം നില്‍ക്കുന്ന പട്ടിക വർഗ വിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കി നല്‍കുന്ന വിവിധ വായ്പകള്‍ നല്‍കുന്നതിനായി ഈ സാമ്പത്തിക വര്‍ഷം 56 ലക്ഷം രൂപ അനുവദിക്കുന്നത് സംബന്ധിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ധാരണ പത്രമാണ് ഒപ്പു വെക്കുക.

ഈ മാസം ഏഴിന് രാവിലെ 11 മണിക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ദേശീയ പട്ടികവര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ സിഎംഡി. രമേശ് കുമാര്‍, പ്രോജറ്റ് ഡിജിഎം എപിസി റാവന്‍ എന്നിവരും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടർ വി.സി. ബിന്ദുവും ചേർന്നാണ് ധാരണ പത്രങ്ങൾ ഒപ്പ് വെച്ച് കൈമാറുക.

പലവർഷങ്ങളായി ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസന കോര്‍പ്പറേഷൻ വനിതാ വികസന കോർപ്പറേഷന് ധനസഹായം നൽകാമെന്ന് വാഗ്ദാനം നൽകിയിട്ടും സംസ്ഥാന സർക്കാരുകൾ ഗ്യാരന്റി നൽകാത്തതിനെ തുടർന്നാണ് ഇത്രയും നാൾ ധാരണ പത്രത്തിൽ ഒപ്പ് വെയ്ക്കാൻ കഴിയാതിരുന്നത്. സാമൂഹികക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചറിന്റെ ശ്രമഫലമായാണ് സർക്കാരിൽ നിന്നും ഗ്യാരൻറി ലഭിച്ചത് .

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയ ശേഷം സംസ്ഥാനത്തെ വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി നടത്തുന്ന ബൃഹത് പദ്ധതിയുടെ കൂട്ടത്തല്‍ പട്ടിക വര്‍ഗ വിഭാഗങ്ങളുടെ വികസനത്തിനായി പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കുന്നതിന് ഇടയിലാണ് ദേശീയ പട്ടിക വര്‍ഗ ധനകാര്യ വികസനകോര്‍പ്പറേഷനുമായി ധാരണ പത്രം ഒപ്പ് വെക്കുന്നതെന്നും ഇത് വഴി പട്ടിക വര്‍ഗ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ് സലീഖ എക്‌സ് എംഎല്‍എ അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ക്രിസ്മസ്, പുതുവത്സരാഘോഷം: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കി

കേരള സ്‌കൂള്‍ അഗ്രി ഫെസ്റ്റ്  ജനുവരി 19, 20 ന് പാലക്കാട് വെച്ച്