ACR labs, NABH , certification, Medical college, Tvpm, Thycaud hospital, Advanced and research laboratories, govt sector, medical laboratories , hospitals,
in , ,

എസിആര്‍ ലാബുകള്‍ക്ക് തുടര്‍ച്ചയായ മൂന്നാം തവണയും എന്‍എബിഎച്ച് അംഗീകാരം

തിരുവനന്തപുരം: കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ആന്റ് റിസര്‍ച്ച് ലബോറട്ടറികള്‍ക്ക് ( ACR labs ) ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന എന്‍.എ.ബി.എച്ച്. ( NABH ) സര്‍ട്ടിഫിക്കേഷന്‍ തുടര്‍ച്ചയായ മൂന്നാം തവണയും ലഭിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എ.സി.ആര്‍. ലാബ്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി എ.സി.ആര്‍. ലാബ് എന്നിവയാണ് എന്‍.എ.ബി.എച്ച്. അംഗീകാരം നേടിയത്.

സര്‍ക്കാര്‍ മേഖലയില്‍ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. എ.സി.ആര്‍. ലാബുകള്‍ക്ക് മാത്രമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചിട്ടുള്ളത്. 2020 ഫെബ്രുവരി 13-ാം തീയതി വരെ ഈ അംഗീകാരത്തിനുള്ള പ്രാബല്യം ഉണ്ടായിരിക്കും.

ട്രാവന്‍കൂര്‍ കൊച്ചിന്‍ ലിറ്റററി ആന്റ് സയന്റിഫിക് സൊസൈറ്റീസ് ആക്ട് പ്രകാരം ലാഭനഷ്ടം നോക്കാതെ പൊതുജനസേവനം മുന്‍നിര്‍ത്തി പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്നതാണ് കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. ആരോഗ്യ വകുപ്പ് മന്ത്രിയാണ് ഇതിന്റെ ചെയര്‍പേഴ്‌സണ്‍.

കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. 2000-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ആദ്യത്തെ എ.സി.ആര്‍. ലാബ് ആരംഭിച്ചത്. നിലവില്‍ 10 എ.സി.ആര്‍. ലാബുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, മോഡല്‍ ആശുപത്രി പേരൂര്‍ക്കട, എം.എല്‍.എ. ഹോസ്റ്റല്‍, ഹരിപ്പാട് താലൂക്ക് ആശുപത്രി എന്നിവയ്ക്ക് പുറമെ കോട്ടയം മെഡിക്കല്‍ കോളേജ്, മഞ്ചേരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് മെഡിക്കല്‍ കോളേജ്, പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, കൂത്തുപറമ്പ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് എ.സി.ആര്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്.

തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം വിക്‌ടോറിയ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുതിയ എ.സി.ആര്‍ ലാബുകള്‍ പ്രവര്‍ത്തനമാരംഭിക്കും.

മാനന്തവാടി ജില്ലാ ആശുപത്രി, പേരാമ്പ്ര താലൂക്ക് ആശുപത്രി, ഞാറയ്ക്കല്‍ താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ എ.സി.ആര്‍ ലാബുകള്‍ ആരംഭിക്കുവാന്‍ പദ്ധതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

UST , UST Global, acquires , Pneuron , Digital technology services , company , Massachusetts,Cross-Platform Orchestration,start-up, AI , artificial intelligence, 

സ്റ്റാർട്ടപ്പ് കമ്പനിയായ ന്യൂറോണിനെ യു എസ് ടി ഗ്ലോബൽ ഏറ്റെടുത്തു

NBF, competitions , winners, awards, National Banana Festival, distributed,

ദേശീയ വാഴ മഹോത്സവം: മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു