ഹര്‍ത്താല്‍: റോഡിന് നാശനഷ്ടം വരുത്തിയാല്‍ നടപടി

തിരുവനന്തപുരം: ഹര്‍ത്താലുമായി ബന്ധപ്പെട്ട് ദേശീയപാതകള്‍, സംസ്ഥാന പാതകള്‍, മറ്റ് പ്രധാനപ്പെട്ട റോഡുകള്‍ എന്നിവയ്ക്ക് നാശനഷ്ടം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹറ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ദേശീയ, സംസ്ഥാന പാതകളും മറ്റ് പ്രധാന പാതകളും നശിപ്പിക്കുന്നത് പൊതുമുതല്‍ നശീകരണത്തിന്റെ പരിധിയില്‍ വരുമെന്ന സമീപകാലത്തെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അത്തരത്തിലുളള അക്രമത്തില്‍ ഏര്‍പ്പെടുന്നവരെ തിരിച്ചറിഞ്ഞ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം.

റോഡുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം അക്രമത്തില്‍ അറസ്റ്റിലായവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പു തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ മുഖാന്തിരം കോടതിയിലെത്തിക്കാന്‍ ശ്രമിക്കണമെന്നും  സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വാരിയെറിയുന്ന ഓരോ ചെളിക്കട്ടയും സ്വന്തം ശവക്കുഴിയിൽ വാരിയിടുന്ന മണ്ണാണെന്ന്  അവരിനിയും അറിയാതെ പോവട്ടെ

Facebook, loses ,popularity, rival apps, America, teenagers,new favorites , dominant ,social media site ,U.S, teens, visited ,people,Pew Research Center

ഫേസ് ബുക്ക് ആർക്കും വ്യക്തിഗത വിവരങ്ങൾ വിൽക്കുന്നില്ലെന്ന് സുക്കർബർഗ്