ടി.പി.ശ്രീനിവാസനെ മർദിച്ച കേസ്:  9 പോലീസുകാർക്കെതിരെ നടപടി വേണമെന്ന് ഉപലോകായുക്ത

Kerala Police , controversy, efforts, trolls, facebook post, DGP, Udayakumar, case, lock-up death, reforms, 

തിരുവനന്തപുരം: ടി.പി.ശ്രീനിവാസനെ മർദിച്ച കേസിൽ അന്നത്തെ ഫോർട്ട് അസി. കമ്മീഷണർ ഉൾപ്പെടെ 9 പോലീസുകാർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് ഉപലോകായുക്ത ജസ്റ്റീസ് കെ.പി ബാലചന്ദ്രൻ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ശുപാർശ നല്കി . ലോകായുക്ത നിയമം സെക്ഷൻ 12 പ്രകാരമുള്ള ശുപാർശയാണ് നല്‌കിയത് .

കോവളത്ത് നടന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാറിൽ പങ്കെടുക്കുവാൻ വരവെയാണ് മുൻ ഐ എഫ് എസ് ഓഫിസറും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായിരുന്ന ടി.പി ശ്രീനിവാസനെ എസ് എഫ് ഐ യുടെ ജില്ലാ വൈസ് പ്രസിഡന്റ് ശരത് മർദ്ദിച്ച് നിലത്തിട്ടത് .

പത്ര ദൃശ്യ മാധ്യമങ്ങളിൽ കണ്ട വാർത്തയുടെ അടിസ്ഥാനത്തിൽ ഉപലോകായുക്ത സ്വമേധയാ കേസ് എടുക്കുകയും സംഭവം തടയാതെ നോക്കി നിന്ന പോലിസ്കാർക്കും അവരുടെ മേലുദ്യോഗസ്ഥർക്കും എതിരെ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

ടി.പി ശ്രീനിവാസനെയും , അന്നത്തെ ഡി ജി പി സെൻകുമാറിനെയും കമ്മിഷണർ സ്പർജൻ കുമാറിനെയും പ്രതികളായ പോലിസുകാരെയും കോടതി ദീർഘമായി വിസ്തരിക്കുകയും ക്രോസ് വിസ്തരിക്കുകയും ചെയ്തിരുന്നു. അന്നത്തെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ, വിഴിഞ്ഞം സി ഐ , അന്നത്തെ കോവളം എസ് എച് ഒ  രാകേഷ്, വിഴിഞ്ഞം  എസ് എച് ഒ   ശ്രീകുമാരൻ നായർ , ഗ്രേഡ് എസ് ഐ ഭാസ്ക്കരൻ, വിശ്വരാജ്,  പോലിസുകാരായ സതീഷ്, ജോസ്, ശ്രീകുമാർ എന്നിവർ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ ഉപലോകായുക്ത അവർക്ക് മേജർ പെനാൽറ്റി നല്കുവാനാണ് ശുപാർശ ചെയ്തത്.

സർക്കാർ ജീവനക്കാർക്കെതിരെയുള്ള ശിക്ഷാ ന നടപടിയെടുക്കുന്ന ബന്ധപ്പെട്ട നിയമം അനുസരിച്ച്  തരംതാഴ്ത്തൽ, നിർബന്ധിത വിരമിക്കൽ, നീക്കം ചെയ്യൽ, പുറത്താക്കൽ, പെൻഷൻ കുറയ്ക്കൽ എന്നിവയാണ് മേജർ പെനാൽറ്റി. ആദ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നടപടി റിപ്പോർട്ടിനായി കേസ്  ഒക്ടോബർ 29 ന് പോസ്റ്റ് ചെയ്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പിണറായി സർക്കാർ പ്രളയം നേരിട്ട രീതി പ്രശംസ പിടിച്ചു പറ്റി

അയ്യപ്പഭക്തര്‍ ശബരിമലയാത്ര ഒഴിവാക്കണം