actor , Jayasurya , encroachment, demolition constructions, wall, boat jetty, compound wall, house, built, Chilavannur , Ernakulam,Thiruvananthapuram local tribunal , rejected , petition, filed , , illegal ,
in ,

നടൻ ജയസൂര്യയുടെ കായല്‍ കൈയ്യേറ്റം ഒഴിപ്പിച്ചു

കൊച്ചി: ചിലവന്നൂര്‍ കായലില്‍ നടന്‍ ജയസൂര്യ ( Jayasurya ) നടത്തിയ കൈയ്യേറ്റം അധികൃതർ ഒഴിപ്പിച്ചു. കൊച്ചി കോര്‍പ്പറേഷന്റെ മേൽനോട്ടത്തിൽ കൈയ്യേറ്റം പൊളിച്ചു നീക്കി.

കായല്‍ കൈയ്യേറി നിർമ്മിച്ച ബോട്ടുജെട്ടിയും കൊച്ചുകടവന്ത്ര ഭാഗത്തെ വീടിന്റെ ചുറ്റുമതിലുമാണ് അധികൃതർ ഇന്ന് പൊളിച്ചു നീക്കിയത്. ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിക്കുന്നതിനെതിരെ ജയസൂര്യ നൽകിയ ഹർജി തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണൽ നേരത്തെ തള്ളിയിരുന്നു.

തുടർന്നാണ് കോർപ്പറേഷൻ കൈയ്യേറ്റം പൊളിച്ച് നീക്കാൻ കൊച്ചി കോര്‍പ്പറേഷൻ നടപടി സ്വീകരിച്ചത്. ജയസൂര്യ കായല്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി എറണാകുളം സ്വദേശിയായ പൊതുപ്രവര്‍ത്തകൻ ഗിരീഷ് ബാബുവാണ് പരാതി നല്‍കിയത്.

തുടർന്ന് കൈയ്യേറ്റം പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നടന് നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ നോട്ടീസ് ചോദ്യം ചെയ്ത് ജയസൂര്യ തദ്ദേശ ട്രൈബ്യൂണലില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഇന്ന് കൈയ്യേറ്റം പൊളിച്ചു നീക്കിയത്.

ജയസൂര്യ കായല്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി ഒന്നര വര്‍ഷം മുമ്പാണ് എറണാകുളം സ്വദേശിയായ ബാബു പരാതി നല്‍കിയത്.

ചിലവന്നൂര്‍ കായല്‍ അതിര്‍ത്തിയായി വരുന്ന രീതിയിലാണ് ജയസൂര്യയുടെ വീട്. വീടിന്റെ പുറകിൽ ബോട്ടും മറ്റും അടുപ്പിക്കുന്നതിനായി കായലിലേക്ക് ഇറക്കി നിർമ്മിച്ച കോണ്‍ക്രീറ്റ് സ്ട്രക്ചറാണ് വിവാദമായത്.

കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമർപ്പിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ഒന്നാം പ്രതിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്.

മൂവാറ്റുപുഴ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒന്നര വർഷമായിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തത് നേരത്തെ വിവാദമായിരുന്നു.

jayasurya

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kannur karuna medical college , medical students, verdict  supreme court, cancelled, admissions, MBBS seats ,Kannur, Karuna Medical college, bill, passed, assembly, ordinance, supreme court, admission, students, chennithala, Balram, Kannur, Karuna Medical colleges, regularised, Kerala Govt,

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ്​: ഒാര്‍ഡിനന്‍സ്​ നിയമസഭയില്‍ പാസായി

Google , Search, google search, Movie, Showtimes,India, US , Feature ,  technology giant ,Tuesday ,announced, new feature ,help ,plan, movies ,,mobile, Web interface , Google Search app , Android ,Hindi , English, mobile search , iOS,

സിനിമ പ്രേമികൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ഗൂഗിൾ