നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ല: കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ( actress attack case ) ദൃശ്യങ്ങളുടെ ( video ) പകര്‍പ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയായ നടൻ ദിലീപ് സമർപ്പിച്ച ഹർജി അങ്കമാലി കോടതി ( Angamali court ) തള്ളിക്കളഞ്ഞു. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കാനാവില്ലെന്ന് അങ്കമാലി കോടതി വ്യക്തമാക്കി.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ വിചാരണ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. കേസിലെ ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ നൽകണമെന്ന് ആശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്.

എന്നാൽ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചിരുന്നു. കേസിന്‍റെ തുടർ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശം ഉണ്ടെന്നാണ് ദിലീപ് വാദിച്ചത്.

ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കിയാല്‍ അത് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദം അംഗീകരിച്ച കോടതി ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.

നേരത്തെ ഈ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയിരുന്നു. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അതിനാൽ കൂടുതല്‍ പരിശോധന വേണമെന്നും ദിലീപ് ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട വേളയിൽ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ഫെബ്രുവരി അഞ്ചിന് ദിലീപിന് കൈമാറിയിരുന്നു.

കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കേസിലെ 760 രേഖകള്‍ നല്‍കാന്‍ പോലീസ് നേരത്തെ സന്നദ്ധത പ്രകടിപ്പിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Falcon Heavy, launched,World's most powerful rocket, SpaceX, successfully, Tuesday, Florida's Space Coast, boosters, rocket, engines, space, Mars, Moon, cherry red ,Tesla Roadster, Elon Musk

ലോകത്തിലെ ഭീമൻ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു

Haritha Keralam Mission, report, Seema, Pinarayi, chief executive officer ,T.N. Seema , eco-friendly activities,  government , CMO, protection, land, water, e-waste, waste, consumption, vegetables, 

ഹരിത കേരളം മിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി