in ,

നടി ആക്രമിക്കപ്പെട്ട കേസ്; വ്യത്യസ്ത മൊഴിയുമായി താരങ്ങൾ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ (actress attack case) ദിലീപിനെ (Dileep) കുറിച്ച് പ്രമുഖ താരങ്ങൾ അന്വേഷണസംഘത്തിന് നൽകിയ വ്യത്യസ്ത മൊഴികൾ പുറത്തു വന്നു. അന്വേഷണസംഘം അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ച ദിലീപിനെതിരെയുള്ള കുറ്റപത്രത്തിൽ (charge sheet) സിനിമാ മേഖലയില്‍ നിന്നടക്കം 50 സാക്ഷികളുടെ മൊഴികളും സമര്‍പ്പിച്ചിരുന്നു.

ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജുവാര്യര്‍, നിലവിലെ ഭാര്യ കാവ്യ മാധവന്‍, നടന്‍ കുഞ്ചാക്കോ ബോബന്‍, നടി സംയുക്ത വര്‍മ, ഗായിക റിമി ടോമി തുടങ്ങിയവരുടെ മൊഴികൾ പുറത്തുവന്നു. കാവ്യയുമായുള്ള ദിലീപിന്റെ ബന്ധമാണ് തങ്ങളെ വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് മഞ്ജുവാര്യർ മൊഴി നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

താരസംഘടനയായ ‘അമ്മ’യുടെ ട്രഷററായിരുന്ന തന്നെ മാറ്റി ദിലീപ് ആ സ്ഥാനത്തേക്ക് എത്തിയത് തികച്ചും അപ്രതീക്ഷിതമായാണെന്ന് കുഞ്ചാക്കോ ബോബന്‍ മൊഴി നൽകി.

മഞ്ജുവാര്യര്‍ നായികയായ ‘ഹൗ ഒാള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തില്‍ താന്‍ അഭിനയിക്കരുതെന്ന് പരോക്ഷമായി ദിലീപ് ആവശ്യപ്പെട്ടിരുന്നതായും ആക്രമിക്കപ്പെട്ട നടിയെ ചില ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് ശ്രമിച്ചതായി കേട്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയെന്നാണ് സൂചന.

ദിലീപും നടിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി അറിയാമായിരുന്നു എന്നും എന്നാൽ താനും ദിലീപുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഗായിക റിമി മൊഴി നൽകി.

ദിലീപും മഞ്ജുവും തമ്മില്‍ പിരിഞ്ഞത് താന്‍ കാരണമാണെന്ന് ആക്രമിക്കപ്പെട്ട നടി പ്രചരിപ്പിച്ചിരുന്നു എന്ന് കാവ്യ മാധവൻ മൊഴി നൽകിയെന്നാണ് സൂചന.

പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ദിലീപിനെ അപകീര്‍ത്തിപ്പെടുത്തിയിരുന്നതായും 12 പേജുള്ള മൊഴിയില്‍ കാവ്യ കുറ്റപ്പെടുത്തി.

എന്നാൽ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും ചിത്രങ്ങള്‍ ആരാധകരെക്കൊണ്ട് കൂവിത്തോല്‍പ്പിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി ശ്രീകുമാര്‍ മേനോൻ അന്വേഷണസംഘത്തോട് പറഞ്ഞു.

ദിലീപും കാവ്യയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച്‌ കൂടുതല്‍ അറിയാവുന്നത് ആക്രമിക്കപ്പെട്ട നടിക്കായിരുന്നെന്ന് സംയുക്ത മൊഴി നൽകിയെന്നാണ് റിപ്പോർട്ട്.

ആക്രമണത്തെക്കുറിച്ച്‌ അറിഞ്ഞ ശേഷം താൻ നടിയെ വിളിച്ചിരുന്നുവെന്ന് മുകേഷ് നല്‍കിയ മൊഴിയില്‍ പറയുന്നു

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഉപതിരഞ്ഞെടുപ്പ്: ജയലളിതയുടെ വീഡിയോയുമായി ദിനകരൻ പക്ഷം

National School Senior meet, Kerala, medal, cancelled, PK Sreeja, school, students, Maharashtra, complaint, gold, walking, competition, Aparna Roy, gold medal , Navya Antony

ദേശീയ സ്കൂള്‍ മീറ്റ്: കേരളത്തിന്റെ മെഡൽ റദ്ദാക്കി