നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ( Actress attack case ) പോലീസ് ദിലീപിന് സിസിടിവി ദൃശ്യങ്ങള്‍ കൈമാറി. നടിയുമായി വാഹനം കടന്നുപോയ വഴിയിലെ ആറ് സിസിടിവി ദൃശ്യങ്ങൾക്ക് പുറമെ രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും പോലീസ് ദിലീപിന് നൽകി.

കേസിലെ പ്രതിയെന്ന നിലയില്‍ തനിക്ക് തെളിവുകളുടെ പകര്‍പ്പിനു അവകാശമുണ്ടെന്ന് ദിലീപ് അങ്കമാലി കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് കേസിലെ 760 രേഖകള്‍ നല്‍കാന്‍ പോലീസ് സന്നദ്ധത പ്രകടിപ്പിച്ചത്.

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ
ഹര്‍ജിയില്‍ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ദിലീപ് നല്‍കിയ ഹര്‍ജിയെ പോലീസ് എതിര്‍ത്തതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

എന്നാൽ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ കാറില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ നൽകാനാവില്ലെന്ന് പോലീസ് കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ പോലീസിന് ബാധ്യതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നത്.

എന്നാൽ അതിനു ശേഷം പുതിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് വീണ്ടും ഹര്‍ജി നല്‍കി. നടി നല്‍കിയ മൊഴി അനുസരിച്ചുള്ള ദൃശ്യങ്ങളല്ല വീഡിയോയില്‍ ഉള്ളതെന്നും മൊഴിയും ദൃശ്യങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് ദിലീപ് രണ്ടാമതും ഹര്‍ജി നല്‍കിയത്.

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ ദുരുപയോഗം ചെയ്യപ്പെടാമെന്നും കേസിന്റെ പുരോഗതിയെ അത് ബാധിക്കുമെന്നും പോലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kerala Blasters , football, thiruvananthapuram, football school, Kerala Blasters Football Schools, students, training, inaugurated, coach, team, competition, David James, Chandrasekharan Nair stadium

കേരളാ ബ്ലാസ്റ്റേഴ്സിന്റെ തിരുവനന്തപുരത്തെ ഫുട്‌ബോൾ സ്കൂളിന് തുടക്കമായി

weekly-cartoon-hakus-manasa-vacha-may-1-2

സിപിഎം നേതാക്കളുടെ കണ്ണട വിവാദം തുടരുന്നു