actress attack case , Dileep, court, May 26, Eranakulam principal section court, petition, bail, Martin, Liberty Baheer, actress, attack, case, Manju, Martin, Pulsar Suni, April 11, visuals, Dileep, Sreekumar Menon, Ramya, Lal, conspiracy, actress attack case, Actress , actress attack, case, Dileep, High court, stop, trial, actress abduction case, actor, government, actress attack case, charge sheet , Dileep, no investigation, court, order, Angamaly magistrate court, submitted, FIR, copy, actress, actor, Pulsar Suni,
in

നടിയെ ആക്രമിച്ച കേസ്: വിചാരണ രണ്ടാഴ്ചത്തേക്ക് നീട്ടി; മഞ്ജുവിനെതിരെ പ്രതി മാർട്ടിൻ

കൊച്ചി: നടിയെ ( actress ) ആക്രമിച്ച കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വച്ചു. അതേസമയം നടിയും ദിലീപിന്റെ മുൻ ഭാര്യയുമായ മഞ്ജുവിനെതിരെ ( Manju ) പുതിയ ആരോപണവുമായി പ്രതി മാർട്ടിൻ രംഗത്തെത്തി.

കേസിന്റെ വിചാരണ ഏപ്രില്‍ 11-ലേക്ക് നീട്ടിയതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഇന്ന് അറിയിച്ചു.

കേസിലെ പ്രതികളായ പൾസർ സുനി, മാർട്ടിൻ എന്നിവരുടെ ജാമ്യാപേക്ഷയും ഏപ്രില്‍ 11-ന് പരിഗണിക്കും.

കേസുമായി ബന്ധപ്പെട്ട ഏതെല്ലാം രേഖകള്‍ പ്രതികള്‍ക്ക് നൽകാനാകുമെന്ന് അറിയിക്കണമെന്ന് കോടതി പ്രോസിക്യൂഷനോട് നിർദ്ദേശിച്ചു. പ്രോസിക്യൂഷന് മറുപടി നൽകുവാനുള്ള സാവകാശത്തിനാണ് കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിയത്.

കേസിന്റെ വിചാരണ നടപടിയിൽ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാകണമെന്ന് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളവരടക്കം 12 പ്രതികളും നേരിട്ട് ഹാജരാകണമെന്നാണ് കോടതി നേരത്തെ ഉത്തരവിട്ടത്.

മഞ്ജു വാര്യരും സംവിധായകൻ ശ്രീകുമാർ മേനോനും നടത്തിയ ഗൂഢാലോചയാണിതെന്ന് പ്രതി മാർട്ടിൻ ആരോപിച്ചു.

താനുള്‍പ്പെടെയുള്ള നിരപരാധികളെ ചതിച്ചതിന് മഞ്ജു വാര്യര്‍ക്ക് ലഭിച്ച പ്രതിഫലമാണ് മുംബൈയിലെ ഫ്‌ളാറ്റും ഒടിയനിലെ വേഷവുമെന്നും മാര്‍ട്ടന്‍ ആരോപിച്ചു.

നടി രമ്യാ നമ്പീശനും നടനും സംവിധായകനുമായ ലാലിനും കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് മാർട്ടിൻ കുറ്റപ്പെടുത്തി.

കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു. വിചാരണയുടെ ഭാഗമായി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്റെ പ്രതികരണം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

രാഷ്ട്രപിതാവിന്റെ ​വ​ധം പു​ന​ര​ന്വേഷിക്കേണ്ടതില്ല: സു​പ്രീം കോ​ട​തി

Warner, Sunrisers hyderabad, captain, Australia, steps down, cricket, IPL, ball, 

പന്തിൽ കൃത്രിമം: വാര്‍ണര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായക സ്ഥാനമൊഴിഞ്ഞു