actress , attacked, train, travel, arrest, man, police, Unni R , writer, molestation attempt, Wednesday, incident, Malayalam actress, Maveli Express, Thiruvananthapuram,
in ,

നടിയെ ആക്രമിച്ച തീവണ്ടി യാത്രക്കാരനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: യുവനടിയെ ( actress ) മാവേലി എക്സ്പ്രസില്‍ ( train ) വച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഒരാളെ അറസ്റ്റ് ( arrest ) ചെയ്തു. കന്യാകുമാരി സ്വദേശി ആന്റോ ബോസാണു പിടിയിലായത്.

ബുധനാഴ്ച്ച രാത്രി തീവണ്ടിയിൽ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന നടിയെ സഹയാത്രികൻ അതിക്രമിക്കാന്‍ ശ്രമിച്ചെന്ന നടിയുടെ പരാതിയെ തുടർന്നാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്.

യാത്രക്കാരൻ ആക്രമിക്കവെ താൻ ബഹളം വച്ചെങ്കിലും രണ്ട് സഹയാത്രികർ ഒഴികെ മറ്റാരും സഹായത്തിന് എത്തിയില്ലെന്ന് നടി അറിയിച്ചു.

എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് തന്റെ സഹായത്തിനെത്തിയത് എന്നും നടി വെളിപ്പെടുത്തി.

തുടർന്ന് തന്നെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെതിരെ നടി പരാതി നല്‍കി. റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്നെത്തിയ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. ആന്റോ ബോസ് തിരൂരിൽ നിന്നാണ് കോച്ചിൽ കയറിയത്. വടക്കാഞ്ചേരി സ്റ്റേഷനില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം.

തീവണ്ടിയിൽ ഉറങ്ങിക്കിടക്കവെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന പരാതിയെ തുടർന്ന് മാനഭംഗശ്രമത്തിനാണ് കേസെടുത്തത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

union budget 2018,Finance Minister, Arun Jaitley, presented ,  New Delhi,fifth Budget, demonetisation,Parliament , annual financial statement,expenditures ,revenues , tabled ,February, agriculture, IMF, india, health card,adhar,political parties, tax return, health insurance, mini lab, loan, interest, deposit, agriculture, farmers, health, economy, 

കേന്ദ്രബജറ്റ്: കൃഷി-ആരോഗ്യ, അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് ഊന്നല്‍

Women, partner, husband, compare, marriage,  relationship, trouble, recent survey , popular matchmaking portal ,understand, behaviours , life partners,revealed, comfortable ,dad, study ,Not My Type,conducted ,online matchmaking brand ,

ഭർത്താവിനെ അച്ഛനുമായി താരതമ്യപ്പെടുത്തുന്ന ഭാര്യമാരുടെ ശ്രദ്ധക്ക്