Sridevi's death , actress Sridevi , death, petition, reject, probe, Supreme Court, request, bench , Chief Justice ,Dipak Misra, Justice A.M. Khanwilkar ,Justice D.Y.Chandrachud ,plea ,senior counsel ,Vikas Singh, doubts, Sridevi ,funeral , updates, tricolour, final journey, cremation, red saree, lady superstar, actress, film stars, media
in , ,

ശ്രീദേവിയുടെ ദുരൂഹ മരണം: സുപ്രധാന നിലപാടുമായി സുപ്രീം കോടതി

ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുടെ ദുരൂഹ മരണത്തില്‍ ( Sridevi’s death ) അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട ഹർജിയിൽ സുപ്രീം കോടതി വീണ്ടും നിലപാട് വ്യക്തമാക്കി.

നടിയുടെ മരണത്തിൽ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിഷയം ഇതിനകം തന്നെ അവസാനിച്ചതായും വ്യക്തമാക്കിയ കോടതി ഹർജി തള്ളിക്കളഞ്ഞു.

സമാനമായ ആവശ്യവുമായി നേരത്തെ സമർപ്പിക്കപ്പെട്ട രണ്ടു ഹര്‍ജികള്‍ തള്ളിയ കാര്യവും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബെഞ്ച്  ചൂണ്ടിക്കാട്ടി. ശ്രീദേവിയുടെ ആകസ്മിക മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ സുനില്‍ സിംഗ് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇന്ന് തള്ളിയത്.

ഫെബ്രുവരി 24-ന് അന്തരിച്ച ശ്രീദേവിയുടെ പേരില്‍ ജീവന്‍ പരിരക്ഷാ പോളിസി ഉണ്ടായിരുന്നുവെന്നും ശ്രീദേവി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ വച്ച്‌ മരിക്കുകയാണെങ്കില്‍ മാത്രമേ ഇത് ലഭിക്കുകയുള്ളുവെന്നും അതിനാല്‍ നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുനില്‍ സിംഗ് ഹര്‍ജിയിൽ ആരോപിച്ചിരുന്നു.

5.1 അടിയുള്ള ബാത്ടബ്ബിൽ  5.7 അടി ഉയരമുള്ള ഒരു വ്യക്തി മുങ്ങി മരിക്കുന്നത് എങ്ങനെയാണെന്ന സംശയവും പരാതിക്കാരന്റെ ഹർജിയിൽ ഉന്നയിച്ചിരുന്നു.

യുഎഇയിലെ റാസല്‍ഖൈമയില്‍ ബോളിവുഡ് നടനും ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹചടങ്ങിൽ സംബന്ധിച്ച ശേഷം എമിറേറ്റ്‌സ് ടവര്‍ ഹോട്ടലില്‍ തിരികെയെത്തിയപ്പോഴാണ് അൻപത്തിനാലുകാരിയായ ശ്രീദേവിയ്ക്ക് ദുരന്തം സംഭവിച്ചത്.

നടിയുടെ അസ്വാഭാവിക മരണത്തിൽ വളരെയേറെ സംശയങ്ങൾക്കിടയാക്കിയ മൊഴികളാണ് ആദ്യം പല മാധ്യമങ്ങളും വെളിപ്പെടുത്തിയത്. ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകാന്‍ വൈകിയത് ഏറെ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാത്ത് ടബ്ബില്‍ മുങ്ങിയാണ് നടി മരണമടഞ്ഞതെന്ന് ഫോറന്‍സിക് അധികൃതര്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിന് അർഹയായതോടെ ചരിത്രത്തിലാദ്യമായി മരണശേഷം ദേശീയ പുരസ്‌കാരം നേടുന്ന ആദ്യ നടിയായി ശ്രീദേവി മാറി. നടിയുടെ ഭർത്താവ് ബോണി കപൂറിനൊപ്പം മക്കളായ ജാൻവിയും ഖുഷിയും ചേർന്നാണ് പ്രസിഡന്റിൽ നിന്നും ശ്രീദേവിയ്ക്ക് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Biplab , Tagore, Nobel prize, Tripura chief minister, BJP, video, viral ,social media,British atrocities,Tripura CM ,Biplab Deb,

ടാഗോറിന്റെ നൊബേൽ സമ്മാനം; വീണ്ടും ‘ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി’ ത്രിപുര മുഖ്യൻ

Life after death , boy, Trenton McKinley , accident,God, hospital, organs,  breath, organ donation, doctors, mother, health,  Alabama, United States,

മരണാനന്തര ജീവിതമുണ്ടോ? ശാസ്ത്ര ലോകത്തെ വിസ്മയിപ്പിച്ച ഒരു ബാലന്റെ വെളിപ്പെടുത്തൽ