ADGP Sudesh Kumar , allegation, police driver, special branch report, DGP, Chennithala, Pinarayi, FIR, 
in ,

പോലീസിലെ ദാസ്യപ്പണി; എഡിജിപി സുധേഷ് കുമാറിനെതിരെ ആരോപണം രൂക്ഷം

തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറുമായി ( ADGP Sudesh Kumar ) ബന്ധപ്പെട്ടുണ്ടായ പോലീസിലെ ദാസ്യപ്പണി വിവാദം തുടരുന്നു. പോലീസ് ഡ്രൈവറായ ഗാവസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.

സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറും. സുധേഷ് കുമാര്‍ ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. എഡിജിപിയുടെ കുടുംബാംഗങ്ങൾ പോലീസുകാരോട് നേരത്തെയും മോശമായി പെരുമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഗവാസ്‌കറിന്റെ ഭാര്യ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നല്‍കിയതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ പട്ടിക നല്‍കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ വാഹനങ്ങളുടെ കണക്കും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഇന്ന് രാവിലെ ഡിജിപി പോലീസ് സംഘടനകളുടെ അടിയന്തര യോഗം വിളിച്ചു. പോലീസ് ആസ്ഥാനത്താണ് യോഗം നടക്കുക.

അതിനിടെ പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്ന സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.

‘ക്യാമ്പ് ഫോളോവേഴ്സ്’ എന്ന പേരില്‍ ജോലിക്കെടുത്ത ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വസതികളില്‍ അടിമപ്പണി ചെയ്യിപ്പിക്കുന്നത് പൊറുക്കാനാവാത്ത തെറ്റാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇവരെ കൊണ്ട് വസ്ത്രം അലക്കിപ്പിക്കുക, വളര്‍ത്തുപട്ടിയെ കുളിപ്പിക്കുക എന്നീ ജോലികൾ വരെ ചെയ്യിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്ത്രീകളടക്കമുള്ള ക്യാമ്പ് ഫോളോവേഴ്‌സിനെ ഇങ്ങനെ ദുരുപയോഗം ചെയ്യിപ്പിക്കുകയും ക്യാമ്പ് ഫോളോവേഴ്സ് പ്രതികരിച്ചാല്‍ പിരിച്ചു വിടുമെന്ന ഭീഷണി പതിവാണെന്നും അദ്ദേഹം ആരോപിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളേവേഴ്സിനെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്‍ച് 21-ന് മുഖ്യമന്ത്രി അറിയിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സഭയെയും പൊതുജനങ്ങളെയും മുഖ്യമന്ത്രി വിഡ്ഢികളാക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്തയിലൂടെ വ്യക്തമാകുന്നതെന്ന് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി.

അതേസമയം, എ.ഡി.ജി.പിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ക്യാമ്പ് ഫോളോവേഴ്സ് രംഗത്തെത്തി. എ.ഡി.ജി.പിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാമ്പ് ഫോളോവര്‍ ആരോപിച്ചു.

വീട്ടു ജോലിക്കെത്താന്‍ വൈകിയതിന് മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും തന്നെ പട്ടിയെ കൊണ്ട് കടിപ്പിക്കാത്തതിന് എ.ഡി.ജി.പി മറ്റ് ഫോളോവേഴ്സിനെ ശകാരിച്ചെന്നും അവര്‍ ആരോപിച്ചു.

സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച്‌, എ.ഡി.ജി.പി.യുടെ ഡ്രൈവര്‍ ഗവാസ്‌കര്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് പുതിയ ആരോപണവുമായി വനിതാ ക്യാമ്പ് ഫോളോവര്‍ രംഗത്തെത്തിയത്.

അതേസമയം, എഡിജിപി സുധേഷ് കുമാറിന്‍റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ പരിക്ക് സ്ഥിരീകരിച്ച്‌ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവേറ്റിട്ടുണ്ടെന്ന് സ്കാനിംഗില്‍ വ്യക്തമായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

black-necked stork, Haryana, rubber ring, beak, rescued, released , photographer Manoj Nayar, Haryana Forest Minister Rao Narbir Singh and Principal Chief Conservator of Forests, Haryana, Anil Kumar Hooda,

ശിക്ഷകരും രക്ഷകരുമായി മനുഷ്യർ; ഒടുവിൽ അത്യപൂർവ്വമായ കൊക്കിന് ആശ്വാസം

പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍