ഒന്നര ലക്ഷം ആദിവാസികള്‍ക്ക് ഓണക്കിറ്റും അരലക്ഷം പേര്‍ക്ക് ഓണക്കോടിയും

തിരുവനന്തപുരം: കാടിന്‍റെ മക്കള്‍ക്കും സമൃദ്ധിയുടെ ഓണം സമ്മാനിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. 1,59,541 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും, 60 വയസ്സിനുമേല്‍ പ്രായമായ സ്ത്രീപുരുഷന്മാരായ 56,426 പേര്‍ക്ക് ഓണക്കോടിയും സൗജന്യമായി വിതരണം ചെയ്യും.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച (14.08.2018) ഉച്ചയ്ക്ക് രണ്ട് മണിക്ക് കള്ളിക്കാട് പഞ്ചായത്തിലെ വ്ളാവട്ടി പട്ടികവര്‍ഗ്ഗ കോളനിയിലെ കമ്മ്യൂണിറ്റി ഹാളില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. സി കെ ഹരീന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് വി കെ മധു, കളക്ടര്‍ ഡോ. കെ വാസുകി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ. പുഗഴേന്തി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഒന്‍പത് സാധനങ്ങള്‍ ഉള്ള ഒരു ഓണക്കിറ്റിന് 790 രൂപയാണ് ചിലവിടുന്നത്. ഓണക്കോടി സ്ത്രീകള്‍ക്ക് 940 രൂപയും പുരുഷന്‍മാര്‍ക്ക് 630 രൂപയും ആണ് ചിലവഴിക്കുന്നത്.

15 കിലോ അരി, ചെറുപയര്‍ (500 ഗ്രാം), പഞ്ചസാര (500 ഗ്രാം), മുളകുപൊടി (200 ഗ്രാം), ശര്‍ക്കര (500 ഗ്രാം), വെളിച്ചെണ്ണ (1 കി.ഗ്രാം), ഉപ്പ് പൊടി (1 കിലോ ഗ്രാം), പരിപ്പ് (250 ഗ്രാം), ചായപ്പൊടി (200 ഗ്രാം) എന്നിവ ഉള്‍പെട്ടതാണ് ഓണക്കിറ്റ്. 12.60 കോടി രൂപ ഇതിനായി അനുവദിച്ചു.

കസവ് ഡബിള്‍ മുണ്ടും, വെള്ള തോര്‍ത്തുമാണ് പുരുഷന്‍മാര്‍ക്കുള്ള ഓണക്കോടി, കസവ്സെറ്റു മുണ്ടും നേരിയതുമാണ് സ്ത്രീകളുടെ ഓണക്കോടി. 4.88 കോടി രൂപയാണ് ഓണക്കോടിക്കായി ചിലവഴിക്കുന്നത്. 17.5 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായി ആകെ ചിലവഴിക്കുന്നത്.

ഓണക്കിറ്റ് സിവില്‍ സപ്ലൈസില്‍ നിന്നും ഓണക്കോടി ഹാന്‍റെക്സില്‍ നിന്നുമാണ് വാങ്ങി നല്‍കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് ഓണക്കോടി നല്‍കുന്നതിനുള്ള തുക അനുവദിച്ചിട്ടുള്ളത്. ഓണക്കിറ്റ് പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്‍റെ ഭക്ഷ്യസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നല്‍കുന്നത്.

ജില്ലാ കളക്ടര്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും ഓണത്തിന് മുന്‍പ് കിറ്റും ഓണക്കോടിയും വിതരണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പോലീസ് സ്‌റ്റേഷനുകളെ സേവനകേന്ദ്രങ്ങളാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

ഇ പി ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു