ഇന്ത്യയിലെ മുഖ്യമന്ത്രിമാർ: ക്രിമിനൽ കേസിൽ പിണറായി രണ്ടാമൻ; ആസ്തിയിൽ നാലാമൻ

Association for Democratic Reforms , ADR, Criminal case, Pinarayi, National Election Watch ,NEW,chief ministers, India, richest CM, Chandrababu Naidu, Maharashtra Chief Minister, Fadnavis,  Delhi Chief Minister Kejriwal , Kerala Chief Minister Vijayan,

തിരുവനന്തപുരം: ഇന്ത്യയിലെ മുഖ്യമന്ത്രിമാർക്കെതിരെയുള്ള ക്രിമിനൽ കേസുകളെപ്പറ്റിയും അവരുടെ ആസ്തിയെ പറ്റിയുമുള്ള അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ ( ADR ) പഠന ഫലം പുറത്തു വന്നു. രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്ന് എഡിആറും നാഷണൽ ഇലക്ഷൻ വാച്ചും ( NEW ) സംയുക്തമായി പുറത്തിറക്കിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.

22 ക്രിമിനല്‍ കേസുകളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നിൽ. 11 കേസുകളുമായി കേരളാ മുഖ്യമന്ത്രി പിണറായി ( Pinarayi  ) പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് മൂന്നാം സ്ഥാനത്ത്. നാല് ഗുരുതരമായ കേസുകൾ ഉൾപ്പെടെ 10 കേസുകളാണ് അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇവർക്ക് പുറമെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.

കൂടാതെ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവർക്കെതിരെയും ക്രിമിനല്‍ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു.

മുഖ്യമന്ത്രിമാരുടെ സാമ്പത്തിക നിലയെപ്പറ്റിയും എഡിആറും നാഷണൽ ഇലക്ഷൻ വാച്ചും വിശദമായ പഠനം നടത്തി. രാജ്യത്തെ 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്നാണ് പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 177 കോടി രൂപയുടെ ആസ്തിയുമായി ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു പട്ടികയിൽ ഒന്നാമതെത്തി.

129 കോടി രൂപ ആസ്തിയുള്ള അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡു പട്ടികയിലെ രണ്ടാമനായി. മൂന്നാം സ്ഥാനത്ത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സ്ഥാനം നേടിയപ്പോൾ 1.07 കോടി രൂപയുടെ ആസ്തിയുമായി കേരളാ മുഖ്യമന്ത്രി പിണറായി നാലാം സ്ഥാനത്തെത്തി. 26 ലക്ഷം രൂപയുടെ ആസ്തിയുള്ള തൃപുര മുഖ്യമന്ത്രി മണിക് സര്‍ക്കാർ മുഖ്യമന്ത്രിമാരുടെ പട്ടികയില്‍ ഏറ്റവും അവസാനക്കാരനായി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vellari Natakam,National Folk Festival,Kanakakkunnu, Kerala, held, February, capital city, second edition, Kerala State Youth Welfare Board,  Nishagandhi , Manaveeyam Veedhi ,Patayani, Mannathi Theyyam , Kakkarissi Natakam

വിസ്‌മൃതിയിലാണ്ട വെള്ളരി നാടകത്തിന് നാടോടി കലാസംഗമത്തിൽ പുനർജന്മം

Cochin Shipyard , ship, blast, 5 killed, explosion, ONGC ship, injured, police, malayali, Cochin Shipyard,International Ship Repair Facility, lays, foundation stone, Gadkari, UPA project , Union Shipping and Transport Minister, Nitin Gadkari , ship repair project, ISRF,chairman of Cochin Port Trust ,CPT, partnership project,

കൊച്ചി കപ്പൽശാലയിൽ അപകടം; അഞ്ച് മരണം