Movie prime

ശ​രി​യേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ് ന​മ്മ​ൾ

ശിവതീർത്ഥ ഉറച്ച നിലപാടുകളിലൂടെയും തുറന്ന അഭിപ്രായങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട വനിതാ നേതാവാണ് അഡ്വ. പ്രതിഭാഹരി എംഎൽഎ. നിയമ വ്യവസ്ഥയെ ഉദ്യോഗസ്ഥർ തന്നെ പരസ്യമായി വെല്ലുവിളിക്കുന്ന സാഹചര്യത്തിൽ വർത്തമാന സാമൂഹിക രാഷ്ട്രീയ കാലാവസ്ഥകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രതിഭാഹരി. ഉദ്യോഗസ്ഥരുടെ വീരപരിവേഷം നിയമത്തെ അട്ടിമറിക്കുന്നുണ്ടോ? ചില ഉദ്യോഗസ്ഥർക്ക് വലിയ വീര പരിവേഷം നമ്മുടെ ചില മാധ്യമങ്ങളും കൊടുക്കാറുണ്ട്. അത് പലപ്പോഴും തെറ്റിദ്ധാരണ പരത്താറുണ്ട്. അവരെ സമാധാനമായി ജോലി ചെയ്യാൻ വിടുക. ചീപ്പ് പബ്ലിസിറ്റിയിലൂടെ അനാവശ്യ താരപരിവേഷം കൊടുക്കേണ്ടതില്ല. അതും ഒരു തരം ഉദ്യോഗസ്ഥ More
 
ശ​രി​യേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ് ന​മ്മ​ൾ

ശിവതീർത്ഥ

ഉ​റ​ച്ച നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും തു​റ​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളി​ലൂ​ടെ​യും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട വ​നി​താ നേ​താ​വാ​ണ് അ​ഡ്വ.​ പ്ര​തി​ഭാ​ഹ​രി എം​എ​ൽ​എ.​ നി​യ​മ വ്യ​വ​സ്ഥ​യെ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ന്നെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ത്ത​മാ​ന സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് പ്ര​തി​ഭാ​ഹ​രി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ര​പ​രി​വേ​ഷം നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കു​ന്നു​ണ്ടോ?

ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വ​ലി​യ വീ​ര പ​രി​വേ​ഷം ന​മ്മു​ടെ ചി​ല മാ​ധ്യ​മ​ങ്ങ​ളും കൊ​ടു​ക്കാ​റു​ണ്ട്. അ​ത് പ​ല​പ്പോ​ഴും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​റു​ണ്ട്. അ​വ​രെ സ​മാ​ധാ​ന​മാ​യി ജോ​ലി ചെ​യ്യാ​ൻ വി​ടു​ക. ചീ​പ്പ് പ​ബ്ലി​സി​റ്റിയി​ലൂ​ടെ അ​നാ​വ​ശ്യ താ​ര​പ​രി​വേ​ഷം കൊ​ടു​ക്കേ​ണ്ട​തി​ല്ല. അ​തും ഒ​രു ത​രം ഉ​ദ്യോ​ഗ​സ്ഥ അ​പ്ര​മാ​ദി​ത്യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യേ ഉ​ള്ളൂ. ​അ​വ​ർ ത​ന്നെ അ​റി​യാ​തെ രൂ​പ​പ്പെ​ടു​ന്ന ആ​രാ​ധ​ക​വൃ​ന്ദം വ​ലി​യ ശ​ക്തി​യാ​യി മാ​റു​ന്നു. ​

എ​ല്ലാ​വ​രും നിയ​മ​ത്തി​നു മു​ന്നി​ൽ തു​ല്യ​രാ​ണ്. ​മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ട‌ി​ച്ചു എ​ന്ന ഗു​രു​ത​ര​മാ​യ തെ​റ്റാ​ണ് ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ ചെ​യ്ത​ത്. ​എ​നി​ക്ക​റി​യാ​വു​ന്നി​ട​ത്തോ​ളം അ​ദ്ദേ​ഹം സൗ​മ്യ​നാ​യ വ്യ​ക്തി​യാ​ണ്.​ എ​ന്നാ​ൽ അ​ക്കാ​ര​ണം കൊ​ണ്ട് ചെ​യ്ത തെ​റ്റി​നെ ല​ഘൂ​ക​രി​ക്കാ​നാ​വി​ല്ല. ​തി​രി​ച്ച​റി​വു​ള്ള ഒ​രു വ്യ​ക്തി എ​ന്ന നി​ല​യ്ക്ക് അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ൻ ത​ന്നെ​യാ​ണ്. ​ഒ​രു ആ​നു​കൂ​ല്യവും ന​ൽ​കി അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ക്കാ​ൻ പാ​ടി​ല്ല.​ എ​ന്നാ​ൽ നി​യ​മ​പ​ര​മാ​യി വ​കു​പ്പി​ലെ പ​രി​മി​തി​ക​ൾ ഈ ​കേ​സി​നെ​യും ദു​ർ​ബ​ല​മാ​ക്കി​യേ​ക്കാം.​

ഭൂ​പ​രി​ഷ്ക്ക​ര​ണം ന​ട​പ്പി​ലാ​ക്കി​യ സ​മ​യ​ത്ത് സ​ഖാ​വ് ഇ.​എം.​എ​സ്സി​നൊ​പ്പം എ​ത്ര ന​ല്ല ഉ​ദ്യോ​ഗ​സ്ഥ​രു​ണ്ടാ​യി​രു​ന്നി​രി​ക്കാം. പ​ക്ഷേ അ​വ​ർ യ​ഥാ​ർ​ത്ഥ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. സൗ​മ്യ​രും സ​ത്യ​സ​ന്ധ​രും അ​നാ​വ​ശ്യ പ​ബ്ലി​സി​റ്റി​ക്ക് പോ​കാ​തെ ഇ​രു​ന്ന​വ​രും ജ​നാ​ധി​പ​ത്യ ഭ​ര​ണ സം​വി​ധാ​ന​ത്തെ ബ​ഹു​മാ​നി​ക്കു​ന്ന​വ​രും ആ​യി​രു​ന്നി​രി​ക്ക​ണം. ഒ​രു സിം​ഗ​ത്തെ​യോ ക​ള​ക്ട​ർ ബ്രോ​യേ​യൊ അങ്ങ​നെ ആ​രെ​യും അ​ക്കാ​ല​ത്ത് ന​മ്മ​ൾ ക​ണ്ടി​ട്ടി​ല്ല.. ജ​ന​പ്ര​തി​നി​ധി​ക​ളോ​ടൊ​പ്പം അ​ല്ലെ​ങ്കി​ൽ അ​വ​രേ​ക്കാ​ൾ മി​ക​ച്ച് ഹൃ​ദ​യം കൊ​ണ്ട് സാ​ധാ​ര​ണ​ക്കാ​ര​ന് അ​ർ​ഹ​മാ​യ​വ സ​മ​യ​ത്ത് ന​ൽ​കു​ന്ന​തി​ലാ​ക​ട്ടെ ഉ​ദ്യോ​ഗ​സ്ഥ ശ്ര​ദ്ധ. അ​താ​വ​ണം ഉ​ദ്യോ​ഗ​സ്ഥ​ൻ. ​ഇ​ത് ജ​ന​ങ്ങ​ളും മ​ന​സ്സി​ലാ​ക്ക​ണം.

സ്ത്രീ​യെ വി​ഷ​യ​മാ​ക്കു​ന്നു…

ശ​രി​യേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ് ന​മ്മ​ൾമ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച് ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി എ​ന്ന​താ​ണ് ശ്രീ​റാ​മി​നെ​തി​രാ​യ കേ​സ്.​ എ​ന്നാ​ൽ സ​മൂ​ഹ​വും മാ​ധ്യ​മ​ങ്ങ​ളും പ​ല​പ്പോ​ഴും ഇ​ത് മറക്കു​ക​യാ​ണ്. ​മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ചു എ​ന്ന ഗു​രു​ത​ര​മാ​യ തെ​റ്റ് ഇ​വി​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം.​ മ​രി​ച്ച ബ​ഷീ​റി​ന്‍റെ പേ​ര് പോ​ലും പ​ല ച​ർ​ച്ച​ക​ളി​ലും ഉ​യ​ർ​ന്നു​വ​ന്നി​ല്ല.​ അ​വി​ടെ​യെ​ല്ലാം കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ശ്രീ​റാ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സ്ത്രീ​യെ സം​ബ​ന്ധി​ച്ച പൊ​ടി​പ്പും തൊ​ങ്ങ​ലും വെ​ച്ച ക​ഥ​ക​ളാ​ണ്.​

ഇ​വി​ടെ ആ ​സ്ത്രീ​യു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. ​അ​തി​നി​ട​യി​ൽ യ​ഥാ​ർ​ത്ഥ​വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ന്നു എ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​ണ്. ​

ആ​ൺ പെ​ൺ വ്യ​ത്യാ​സ​ത്തി​ന്‍റെ​യൊ​ക്കെ കാ​ലം ക‍ഴി​ഞ്ഞു.​ മ​ദ്യം എ​ന്ന വി​ഷ​മാ​ണ് ഇ​വി​ടെ അ​പ​ക​ടം വ​രു​ത്തി​വെ​ച്ച​ത്.​ അ​ത് മാ​റ്റി​വെ​ച്ചാ​ണ് സ്ത്രീ​യെ​ക്കു​റി​ച്ച് ക​ഥ​ക​ൾ മെ​ന​യു​ന്ന​ത്.​

മ​ദ്യ​പാ​നം മൂ​ലം എ​ന്‍റെ കു​ടും​ബ​ജീ​വി​ത്തി​ലും വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​താ​ണ്. ​അ​തി​നാ​ൽ തന്നെ അ​തി​ന്‍റെ വി​പ​ത്തു​ക​ളെ​ക്കു​റി​ച്ചും ബോ​ധ്യ​മു​ണ്ട്.

രാ​ജ്യം അ​പ​ക​ടാ​വ​സ്ഥ​യി​ൽ…

ശ​രി​യേ​ത്, തെ​റ്റേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ് ന​മ്മ​ൾ.​ ജ​മ്മു​ക​ശി​മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​ഞ്ഞ​തി​നെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും സോ​ഷ്യ​ൽ മീ​ഡി​യ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ഇ​തി​നി​ട​യി​ൽ നി​ന്ന് ശ​രി ക​ണ്ടെ​ത്താ​ൻ സാ​ധാ​ര​ണ​ക്കാ​ര​ന് പ്ര​യാ​സ​മാ​കും.​ ഒ​രി​ക്ക​ലും സംഭ​വി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത നി​യ​മ​ഭേ​ദ​ഗ​തി​യാ​ണ് ക​ശ്മീ​ർ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ട​ത്.​ മൃ​ഗീ​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഏ​കാ​ധി​പ​തി​യാ​യി കോ​ർ​പ്പ​റേ​റ്റു​ക​ളു​ടെ മ​ധ്യ​സ്ഥ​നാ​യി ഇവ​ർ​ക്കു​വേ​ണ്ടി കു​ഴ​ലൂ​താ​ൻ ഒ​രു പ്ര​ധാ​ന​മ​ന്ത്രി​യു​ള്ള​പ്പോ​ൾ രാ​ജ്യം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് എ​ന്ന​തി​ൽ സം​ശയ​മി​ല്ല.

ക്യാമ്പസ് രാ​ഷ്ട്രീ​യം…

ശ​രി​യേ​ത് എ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ൽ തെ​റ്റി​ദ്ധ​രി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ് ന​മ്മ​ൾക്യാമ്പ​സ് രാ​ഷ്ട്രീ​യം തെ​റ്റ​ല്ല.​ രാ​ഷ്ട്രീ​യ​ത്തി​നു​ള്ളി​ൽ ചേ​രി​തി​രി​വു​ക​ൾ വ​രു​മ്പോ​ഴാ​ണ് അ​വി​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന​ത്.​ അ​ത് ഒ​രി​ക്ക​ലും ക​ത്തി​ക്കു​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ പാ​ടി​ല്ല.

​ആ​ശ​യ​ത്തി​നു പ​ക​രം വി​കാ​ര​ത്തി​ന് അ​ടി​പ്പെ​ടു​ന്ന​തോ​ടെ ത​മ്മി​ൽ​ത്ത​ല്ലും സം​ഘ​ർ​ഷ​ങ്ങ​ളും ഉ​ണ്ടാ​കും. ​യൂ​ണി​വേ​ഴ്സി​റ്റി കോളേജ് ക്യാമ്പ​സ് വി​ഷ​യ​ത്തി​ൽ ശ​രി​യാ​യ സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വ​ര​ണം. ​

അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് വ​ഴി​വി​ട്ട് സ്ഥാ​ന​മാ​ന​ങ്ങ​ൾ നേ​ടാ​ൻ ആ​രു ശ്ര​മി​ച്ചാ​ലും അ​ത് തെ​റ്റ് ത​ന്നെ​യാ​ണ്.

മു​ത്ത​ലാ​ഖും കു​ടും​ബ​ബ​ന്ധ​ങ്ങ​ളും…

അ​രാജാ​ക​ത്വം നി​റ​ഞ്ഞ ഒ​രു സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ക്കാ​ൻ മാ​ത്ര​മേ മു​ത്ത​ലാ​ഖ് ബി​ല്ലി​ന്‍റെ ഭേ​ദ​ഗ​തി​യി​ലൂ​ടെ സാ​ധി​ക്കൂ. ​മു​സ്ലീം സ​മു​ദാ​യ​ത്തെ ബി​ജെ​പി അ​ജണ്ട​യോ​ടെ വേ​ട്ട​യാ​ടു​ക​യാ​ണ്.​ ജാ​തി തി​രി​ക്കു​ക എ​ന്ന വ​ലി​യ അ​ജ​ണ്ട​യാ​ണ് അ​വ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ത് സ​മു​ദാ​യ​ത്തി​നി​ട​യി​ൽ ത​ന്നെ ആശങ്ക സൃ​ഷ്ടി​ക്കും. ​ഒ​പ്പം ഈ ​നി​യ​മം വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.