in ,

രാജീവ് വധക്കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പരാതി

തൃശൂര്‍: ചാലക്കുടി രാജീവ് (Rajeev) വധക്കേസില്‍ ഹൈക്കോടതി (HC) ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ (SC) പരാതി. ജസ്റ്റിസ് പി ഉബൈദിന്റെ ഇടക്കാല ഉത്തരവിനെതിരെയാണ് കൊല്ലപ്പെട്ട രാജീവിന്റെ അമ്മ പരാതി നല്‍കിയത്.

ഇടക്കാല ഉത്തരവോടെ അഭിഭാഷകന്‍ ഉദയഭാനുവിനെതിരായ കേസന്വേഷണം നിലച്ചുവെന്നും ഉത്തരവ് തുടരന്വേഷണത്തിന് തടസം സൃഷ്ടിച്ചുവെന്നുമാണ് പരാതിയിലെ ആരോപണം.

തെളിവുകള്‍ നശിപ്പിക്കാന്‍ സമയം കിട്ടുന്നതിന് ഇടക്കാല ഉത്തരവ് കാരണമായെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ പകര്‍പ്പ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും നല്‍കി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.

ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് പി. ഉബൈദ് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. എന്നാൽ മറ്റൊരു ബെഞ്ച് മുമ്പാകെ ഹര്‍ജി എത്തുന്നതുവരെ അഭിഭാഷകനെ അറസ്റ്റു ചെയ്യുന്നതിലുള്ള വിലക്ക് നിലനില്‍ക്കും.

കേസില്‍ അഭിഭാഷകനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ജസ്റ്റിസ് പി. ഉബൈദ് പിന്‍മാറിയതോടെ അഭിഭാഷകനെതിരെയുള്ള അന്വേഷണം വൈകുന്നുവെന്നും പരാതിയില്‍ പറയുന്നു.

ചാലക്കുടി രാജീവ് വധക്കേസില്‍ ഇതിനോടകം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ അഭിഭാഷകന്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയ പോലീസ് അറസ്റ്റിലേക്ക് നീങ്ങുന്നതിനിടെയാണ് ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് ഉദയഭാനുവിനെതിരായ തെളിവുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഹൈക്കോടതി ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞിരുന്നു.

പരിയാരം തവളപ്പാറയില്‍ കോണ്‍വന്റിന്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29-ന് രാവിലെയാണു  രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ നടത്തിയ ഗുണ്ടായിസമാണ് രാജീവിന്റെ കൊലയില്‍ കലാശിച്ചത്.

രണ്ടാഴ്ച്ചത്തെ ആസൂത്രണത്തിനു ശേഷം നാലംഗ ക്വട്ടേഷന്‍ സംഘം രാജീവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ കെട്ടിടത്തില്‍ വച്ച്‌ വസ്തു ഇടപാടു രേഖകളില്‍ ബലമായി ഒപ്പുവയ്പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല നടത്തി എന്നാണ് സൂചന.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഡിഎല്‍എഫ് ഫ്ലാറ്റ്; കേന്ദ്രം നിലപാട് അറിയിക്കണം: സുപ്രീംകോടതി

Grazia, scooter, booking,Honda,

ഹോണ്ടയുടെ ഗ്രാസിയ; നാളെ മുതൽ ബുക്കിങ് ആരംഭിക്കും