in ,

മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് ഏദനും, രണ്ടുപേരും

തിരുവനന്തപുരം: മാനുഷിക ബന്ധങ്ങളുടെ തീവ്രതയും വൈരുദ്ധ്യങ്ങളും ആവിഷ്ക്കരിക്കുന്ന ലോകോത്തര സിനിമകളുടെ മത്സരവിഭാഗമാണ് 22-മത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മുഖ്യ ആകര്‍ഷണം. മലയാളത്തില്‍ നിന്ന് ഏദനും [ Aeden ] രണ്ടുപേരും [ Randuper ] ഉള്‍പ്പെടെ 14 ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഭാഷയിലും ഭാവത്തിലും പുത്തന്‍ പരീക്ഷണങ്ങളുമായി എത്തുന്ന ഈ സിനിമകള്‍ നിത്യ ജീവിത പ്രശ്‌നങ്ങളിലേക്കും അവ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളിലേക്കും വാതില്‍ തുറക്കുന്നു. പ്രണയം, മരണം, ലൈംഗികത തുടങ്ങിയ മനുഷ്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ശക്തമായ ദൃശ്യഭാഷ നല്‍കുകയാണ് സംവിധായകര്‍.

aedanഅമിത് വി മസുര്‍കര്‍ സംവിധാനം ചെയ്ത ന്യൂട്ടണ്‍, നില മാധബ് പാണ്ഡയുടെ ഡാര്‍ക്ക് വിന്‍ഡ് ‘ എന്നിവയാണ് മത്സരവിഭാഗത്തിലെ മറ്റ് ഇന്ത്യന്‍ സിനിമകള്‍. ഈ വി’ാഗത്തിലെ മലയാള ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന വേദികൂടിയാണ് ചലച്ചിത്രോത്സവം.

മരണത്തെ കേന്ദ്രപ്രമേയമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ‘ഏദന്‍’. കഥയ്ക്കുള്ളില്‍ നിന്ന് പുതിയ കഥകള്‍ വിരിയിക്കുന്ന ഇന്ത്യന്‍ ഇതിഹാസങ്ങളുടെ ആഖ്യാനരീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. പ്രേം ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘രണ്ടുപേര്‍’.

സംവിധായകനാകാന്‍ ആഗ്രഹിച്ച നായകന്‍ സ്വന്തം ജീവിതത്തിലെ പ്രതിസന്ധികള്‍ നിറഞ്ഞ രാത്രിയെ കാമറയില്‍ പകര്‍ത്താന്‍ തീരുമാനിക്കുന്നു. ആ രാത്രിയില്‍ നായകന്‍ നേരിടുന്ന നോട്ട് പിന്‍വലിക്കല്‍ ഉള്‍പ്പെടെയുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന് ആധാരം.

തെരഞ്ഞെടുപ്പിന്റെ സ്വതന്ത്രവും നീതിയുക്തവുമായുള്ള നടത്തിപ്പ് നേരിടുന്ന വെല്ലുവിളികളാണ് ‘ന്യൂട്ടണി’ല്‍ പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ ബൃഹത്തായ രാഷ്ട്രീയ പാരമ്പര്യവും സൂക്ഷ്മമായ സാമൂഹിക പ്രശ്നങ്ങളും സംവിധായകന്‍ തിരശ്ശീലയില്‍ എത്തിക്കുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പൊതുവിഭാഗത്തിന് 1000 പാസുകള്‍ കൂടി

സമകാലീന ഏഷ്യന്‍ സിനിമാ കാഴ്ചകളുമായി സിനേരമാ