in

തൃപ്രയാർ മേളയിൽ ഇന്ന് സഞ്ജു സുരേന്ദ്രൻ; ഏദൻ സംവിധായകനുമായി മുഖാമുഖം

തൃപ്രയാർ: നാലാമത് തൃപ്രയാർ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ [ Triprayar International Film Festival ] രണ്ടാം ദിവസമായ ഇന്ന് ഐ എഫ് എഫ് കെ യിൽ രജത ചകോരവും ഫിപ്രസി പുരസ്കാരവും നേടിയ ഏദൻ പ്രദർശിപ്പിക്കും. സംവിധായകൻ സഞ്ജു സുരേന്ദ്രനുമായി പ്രേക്ഷകർക്ക് സംവദിക്കാനുള്ള അവസരവും ഉണ്ട്.

ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിൽ നടനും നിർമാതാവുമായ പ്രകാശ് ബാരെ മേളക്ക് തിരി തെളിയിച്ചു. താരങ്ങളുടെ പ്രഭാവലയത്തിൽ നിന്ന് സിനിമകളും സിനിമാ സംസ്കാരവും മാറി എന്നതാണ് ഇത്തരം ചലച്ചിത്രോത്സവങ്ങളെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സഞ്ജു സുരേന്ദ്രൻ
സഞ്ജു സുരേന്ദ്രൻ

ലോകമെങ്ങുമുള്ള മികച്ച സിനിമകൾ കാണാനുള്ള അവസരമാണ് പ്രേക്ഷകന് കൈവരുന്നത്. ഇത് നമ്മുടെ ചലച്ചിത്ര ഭാവുകത്വത്തിലും ആസ്വാദന രീതികളിലും വലിയ മാറ്റങ്ങൾ കൊണ്ട് വരും.

നടനും നാടക  സംവിധായകനുമായ ജയപ്രകാശ് കുളൂർ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ ഐ ഡി രഞ്ജിത്ത് ഫെസ്റ്റിവൽ സന്ദേശം നൽകി. ഡോ. ബിജുവിന്റെ ബഹുഭാഷാ ചിത്രം സൗണ്ട് ഓഫ് സൈലൻസ് ആണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത്.

ഹിമാലയൻ താഴ്‌വരയിൽ  മാതാപിതാക്കളെ നഷ്‌ടമായ ഒരു മൂക ബാലന്റെ ഏകാന്ത ജീവിതം പറയുന്ന ചിത്രം പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് ഏറ്റുവാങ്ങിയത്. മൂന്ന് ദേശീയ അവാർഡുകൾ വാങ്ങിയ ചിത്രത്തിന് നിരവധി അന്തർ ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ഡോ. ബിജു നേടിയിരുന്നു.

EnglishVinglishസംവിധായകന്റെ മകൻ മാസ്റ്റർ സിദ്ധാർഥാണ് മുഖ്യവേഷം ചെയ്തിട്ടുള്ളത്. കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മനോഹരമായ പ്രണയ കഥ അവതരിപ്പിച്ച ബി.അജിത് കുമാർ ചിത്രം ഈടയും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്.  

ആസാമീസ് ചിത്രം വില്ലജ് റോക് സ്റ്റാർസ് , ഇറാനിയൻ ചലച്ചിത്രം  ഡോഗ്സ് ആൻഡ് ഫൂൾസ് , ഐ എഫ് എഫ് കെ യിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച് ശ്രദ്ധേയമായ മറാത്തി ചിത്രം കദ്‌വി ഹവാ എന്നിവയാണ് ഇന്നു പ്രദർശിപ്പിക്കുന്ന  മറ്റു ശ്രദ്ധേയ ചിത്രങ്ങൾ.

ഈയിടെ അന്തരിച്ച നടി  ശ്രീദേവിക്ക്‌ ആദരം അർപ്പിച്ച് അവരുടെ പ്രശസ്തമായ ഇംഗ്ലീഷ് വിംഗ്ലീഷ് ഇന്ന് രാത്രിയിൽ പ്രദർശിപ്പിക്കും. 

മലയാളി നടി സുരഭിക്ക് മികച്ച അഭിനേത്രിയ് ക്കുള്ള ദേശീയ പുരസ്കാരം സമ്മാനിച്ച അനിൽ തോമസ്സിന്റെ മിന്നാമിനുങ്ങ് നാളെ പ്രദർശിപ്പിക്കും. സുരഭി യുടെ സാന്നിധ്യം മേളയെ സമ്പന്നമാക്കും. 2017 വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ നേടിയ ഇറാനിയൻ ചലച്ചിത്രം സെയിൽസ് മാൻ , റൊമാനിയൻ-റഷ്യൻ ചിത്രം റിസെന്റിമെന്റ , പ്രദർശിപ്പിച്ച ചലച്ചിത്ര മേളകളിലെല്ലാം പ്രേക്ഷകർ ഏറ്റെടുത്ത  മംഗോളിയൻ ചിത്രം വൂൾഫ് ടോട്ടം, മറാത്തി ചിത്രം ഐ ഡാക്  എന്നിവയാണ് നാളെ പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ  സിനിമകൾ. 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ഓസ്കർ ആഘോഷങ്ങൾക്കിടയ്‌ക്കൊരു കള്ളൻ

അലാദിനിന് ഇന്ത്യൻ ഭാഷ്യം തീർക്കുമ്പോൾ