Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar
in , ,

അഫ്ഗാനിൽ ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ!

ന്യൂയോർക്ക്: അഫ്ഗാനിസ്ഥാനിൽ ( Afghan ) അൻപത് ശതമാനം കുട്ടികൾക്കും സ്‌കൂൾ പ്രവേശനം നിഷേധിക്കപ്പെടുന്നെന്ന് യൂനിസെഫ് സെമിനാർ. ആഭ്യന്തര സംഘർഷം, ദാരിദ്ര്യം, ശൈശവ വിവാഹം, പെൺകുട്ടികൾക്കെതിരെയുള്ള വിവേചനം തുടങ്ങി ഒട്ടേറെ കാരണങ്ങളാലാണ് അഫ്ഗാനിസ്ഥാനിലെ അൻപത് ശതമാനം കുട്ടികളും സ്‌കൂളിന്റെ പടി കാണാത്തതെന്ന് യൂനിസെഫ് സെമിനാർ അറിയിച്ചു.

2002-നു ശേഷം ആദ്യമായാണ് ഇത്തരം ഒരു സ്ഥിതിവിശേഷം രാജ്യത്ത് സംജാതമായിരിക്കുന്നത്. അക്രമവും സംഘർഷങ്ങളും നിമിത്തം ഒട്ടേറെ സ്‌കൂളുകൾ അടച്ചുപൂട്ടി.

ക്‌ളാസ്സ്‌ റൂമിന്റെ പടി കാണാത്ത ദശ ലക്ഷക്കണക്കിന് കുട്ടികളാണ് രാജ്യത്തുള്ളത്. ഏഴിനും പതിനേഴിനും ഇടയിൽ പ്രായമുള്ള, അക്ഷരം അറിയാത്ത 37 ലക്ഷം കുട്ടികൾ രാജ്യത്തുണ്ടെന്നും അതിൽ ഇരുപത്തേഴു ലക്ഷവും പെൺകുട്ടികളാണെന്നും സെമിനാറിനെ അഭിസംബോധന ചെയ്യവേ അഫ്‌ഗാൻ വിദ്യാഭ്യാസ മന്ത്രി മിർവായിസ് ബൽകി സമ്മതിച്ചു.

യൂണിസെഫും യു എസ് എ ഐ ഡി യും ചില സ്വതന്ത്ര ഏജൻസികളും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിലാണ് വിദ്യാഭ്യാസ രംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികളെപ്പറ്റി മന്ത്രി വിശദീകരിച്ചത്.

 Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar, 

2001-ലെ പുറത്താക്കലിന് ശേഷം ഒരു തിരിച്ചു വരവിന് ശ്രമിക്കുന്ന താലിബാൻ, അമേരിക്കൻ പിന്തുണയുള്ള ഭരണ കൂടത്തെ പിഴുതെറിയാൻ മാത്രമല്ല ശ്രമിക്കുന്നത്. ഭരണകൂടം നാമമാത്രമായെങ്കിലും നടപ്പാക്കാൻ ശ്രമിക്കുന്ന പുരോഗമനപരമായ എല്ലാ നടപടികളെയും താലിബാൻ പരാജയപ്പെടുത്താനായി ശ്രമിക്കുന്നുണ്ട്.

പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമാണെന്നും ഒരു കാരണവശാലും അത് അനുവദിക്കാനാവില്ലെന്നുമുള്ള കാഴ്ചപ്പാടാണ് കടുത്ത യാഥാസ്ഥിതികരും മത മൗലിക വാദികളുമായ താലിബാൻ വച്ചുപുലർത്തുന്നത്.

താലിബാന്റെ ഭീഷണി മൂലം രാജ്യത്ത് ഒട്ടേറെവിദ്യാലയങ്ങൾ അടഞ്ഞു കിടക്കുകയാണ്. പെണ്മക്കളെസ്‌കൂളിലയയ്ക്കാൻ രക്ഷിതാക്കളും ഭയപ്പെടുന്നു.

താലിബാന്റെയോ ഇസ്ലാമിക് സ്റ്റേറ്റിന്റെയോ (ഐ എസ്) പേരെടുത്തു പറയാതെ ‘പല കാരണങ്ങൾ കൊണ്ടും’ എന്ന് സാമാന്യവൽക്കരിക്കാനാണ് സെമിനാറിൽ മന്ത്രി ശ്രമിച്ചത്.

“ലോകത്തെ എല്ലാ സമുദായങ്ങളിലും കുട്ടികളുടെ വിദ്യാഭ്യാസം പുരോഗതിയുടെ സൂചകമാണ്. യുദ്ധത്തിനും ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും എതിരെയുള്ള സുപ്രധാനമായ ഉപാധിയാണത്”- മന്ത്രി പറഞ്ഞു.

രാജ്യത്ത് സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ 85 % പെൺകുട്ടികളും സ്‌കൂളിലെത്തുന്നില്ലെന്നത് വ്യക്തമാണ്. ഈ വർഷം ഏപ്രിലിൽ താലിബാൻ രണ്ട് സ്‌കൂളുകളെ അഗ്നിക്കിരയാക്കിയിരുന്നു.

സംഘർഷങ്ങളെ തുടർന്ന് നൂറു കണക്കിന് സ്വകാര്യ വിദ്യാലയങ്ങളാണ് അടച്ചു പൂട്ടിയത്.

 Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar, “യൂനിസെഫ് ലക്‌ഷ്യം വയ്ക്കുന്ന ഓരോ കുട്ടിയുടെയും വിദ്യാഭ്യാസ അവകാശ സംരക്ഷണം എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ നിലവിലുള്ള സ്ഥിതിക്ക് കാര്യമായ മാറ്റം വന്നേ തീരൂ. സ്‌കൂളിൽ എത്തിച്ചേരാനാവാത്ത കുട്ടികളുടെ സുരക്ഷിതത്വത്തെ കുറിച്ച് നാം കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. പല തരം ചൂഷണങ്ങൾക്കാണ് അത്തരം കുട്ടികൾ വിധേയരാവുന്നത് “- യൂനിസെഫ് പ്രതിനിധി പറഞ്ഞു.

മധ്യ അഫ്‌ഗാനിലെ താരതമ്യേന സുരക്ഷിതമായ ദൈകുണ്ഠി പ്രവിശ്യയിൽ നിന്ന് സെമിനാറിൽ പങ്കെടുത്ത കൗമാരക്കാരി സിവാർ തന്റെ അനുഭവം വിവരിച്ചു.

“പതിനാല് വയസാകുന്നത് വരെ ഞാൻ സ്‌കൂളിൽ പോയിരുന്നു. എനിക്ക് എഴുതാനും വായിക്കാനും അറിയാം. കത്തെഴുതാൻ കഴിയും. പുസ്തകങ്ങൾ സ്വയം വായിച്ചാണ് ഇപ്പോഴത്തെ പഠനം.” സിവാർ വെളിപ്പെടുത്തി.

മുടങ്ങിപ്പോയ പഠനം തുടരാൻ കഴിയുമെന്ന പ്രതീക്ഷയും ഭാവിയിൽ ഒരു ഡോക്ടർ ആകണമെന്ന ആഗ്രഹവും സെമിനാറിൽ സിവാർ പങ്കു വെച്ചു.

വടക്കൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ മസാർ -ഇ -ഷെരീഫിൽ കഴിഞ്ഞ ഞായറാഴ്ച യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയുടെ റിസൾട്ട് വാങ്ങാനെത്തിയവരുടെ ഇടയിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു പെൺകുട്ടി മരണപ്പെടുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ സംഭവവും സെമിനാറിൽ ചർച്ചചെയ്യപ്പെട്ടു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ പാകിസ്ഥാൻ പെൺകുട്ടിയായ മലാല നേരത്തെ താലിബാന്‍ തീവ്രവാദികളുടെ ആക്രമണത്തിന് ഇരയായെങ്കിലും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

തുടർന്ന് മനുഷ്യാവകാശങ്ങളുടെആഗോള പ്രതീകമായി മാറിയ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് പുറമെ യു.എന്‍ മനുഷ്യാവകാശ പുരസ്കാരം, ലിബര്‍ട്ടി പുരസ്കാരം, സഖറോവ് പുരസ്കാരം തുടങ്ങി നിരവധി രാജ്യാന്തര പുരസ്കാരങ്ങളും ലഭിച്ചിരുന്നു.

 Afghan ,children ,out of school, , Afghanistan, Taliban, conflict, poverty, child marriage,discrimination against girls, humanitarian organisations,UNICEF, seminar, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ESAF Bank , ESAF Small Finance Bank , environment day , plastic, Sri Kerala Varma College, NSS unit, carbon, emission, students, awareness, 

പ്ലാസ്റ്റിക് വിമുക്ത പരിസ്ഥിതി സൗഹൃദ പ്രഖ്യാപനവുമായി ഇസാഫ്

embedded programmer , 8th class, student ,Thamarai Nayakam,Networkz Systems, Class VIII  honoured ,Youngest Embedded Programmer ,projects , competitions,

എട്ടാം ക്ലാസ് വിദ്യാർത്ഥി ഏറ്റവും പ്രായം കുറഞ്ഞ എംബെഡഡ് പ്രോഗ്രാമർ