in , ,

ആരോപണങ്ങൾക്ക് വിട; മലയാളികളെ പ്രശംസിച്ച് ആഫ്രിക്കൻ താരം സാമുവൽ

കൊച്ചി: ആഫ്രിക്കൻ നടൻ സാമുവല്‍ റോബിന്‍സണ്‍ ( Samuel Robinson ) ആരോപണങ്ങള്‍ പിന്‍വലിച്ചതിനെ തുടർന്ന് ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വിരാമമായി.

കേരളത്തിൽ വച്ച് താന്‍ വംശീയ വിവേചനത്തിന് ഇരയായിട്ടില്ലെന്നും ചെറിയൊരു തെറ്റിദ്ധാരണ മാത്രമാണ് ഉണ്ടായതെന്നും സാമുവല്‍ റോബിന്‍സണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ചിത്രത്തിൻറെ നിര്‍മ്മാതാക്കളുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് വേതന സംബന്ധിച്ച പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും തനിക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ചതായും സാമുവല്‍ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയും വീഡിയോയിലൂടെയും അറിയിച്ചു.

പ്രശ്നത്തിൽ തന്നെ പിന്തുണച്ച ധനമന്ത്രി തോമസ് ഐസക് അടക്കം എല്ലാവര്‍ക്കും താരം നന്ദി രേഖപ്പെടുത്തിയതിന് പുറമെ ആരോപണങ്ങൾ ഉന്നയിച്ച് നേരത്തേ ഇട്ട പോസ്റ്റുകളെല്ലാം താരം ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നു നീക്കം ചെയ്തു.

കേരളം വംശീയ വിവേചനമുള്ള നാടാണെന്ന് താന്‍ കരുതുന്നില്ലെന്നും താന്‍ പോയിട്ടുള്ളതില്‍ ഏറ്റവും മികച്ച നാടുകളില്‍ ഒന്നാണ് കേരളമെന്നും താരം അഭിപ്രായപ്പെട്ടു.

വര്‍ണ വിവേചനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ താന്‍ നടത്തിയത് അത്തരം മനോഭാവം കൊണ്ട് നടക്കുന്ന ചില സംവിധായകരെയും നിര്‍മാതാക്കളെയും ഉദ്ദേശിച്ചാണെന്നും നടൻ വ്യക്തമാക്കി.

കേരളത്തിലെ തൊണ്ണൂറ്റിയൊമ്പത് ശതമാനത്തോളം ആളുകളും നല്ലവരും ദയാലുക്കളും സ്‌നേഹമുള്ളവരുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹാപ്പി അവേഴ്‌സ് എന്റര്‍ടയ്‌ന്മെന്റിന്റെ പക്കല്‍ നിന്നും തനിക്ക് അര്‍ഹമായ തുക ലഭിച്ചതായും എല്ലാ പ്രശ്‌നങ്ങളും ഒത്തു തീര്‍ന്നതായും നടൻ അറിയിച്ചു. തനിയ്ക്ക് നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും സാമുവല്‍ നന്ദി പറഞ്ഞു.

തനിക്ക് ലഭിച്ച പ്രതിഫലത്തില്‍ നിന്നും ഒരു പങ്ക് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വംശീയതാ വിരുദ്ധ സന്നദ്ധ സംഘടനയ്ക്കു നല്‍കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

കറുത്ത വര്‍ഗക്കാരനായതു കൊണ്ട് മാത്രമാണ് തനിക്ക് അര്‍ഹിച്ച പ്രതിഫലം ലഭിക്കാത്തതെന്നും മലയാള സിനിമയിലെ വര്‍ണ വിവേചനത്തിന്‍റെ ഇരയാണ് താനെന്നും നേരത്തെ സാമുവൽ ആരോപിച്ചിരുന്നു.

മറ്റൊരു കറുത്ത വര്‍ഗക്കാരനായ നടനും ഇത്തരമൊരു ദുരനുഭവം ഉണ്ടാകാതിരിക്കാനാണ് ഇക്കാര്യം തുറന്നു പറഞ്ഞതെന്നും റോബിന്‍സണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

African actor, Samuel, issue, solved, Sudani from Nigeria, actor, Samuel Abiola Robinson, remuneration, Thomas Issac, producers, facebook post, Kerala, Sudani from Nigeria , Samuel Robinson , thomas issac, leaders , vt balram mla, jinu thomas, saubin, support, opposed, facebook, racial discrimination ,alleges  , Nigerian actor ,Samuel Abiola Robinson , Kerala, producers, film, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kannur karuna medical college , medical students, verdict  supreme court, cancelled, admissions, MBBS seats ,Kannur, Karuna Medical college, bill, passed, assembly, ordinance, supreme court, admission, students, chennithala, Balram, Kannur, Karuna Medical colleges, regularised, Kerala Govt,

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജിലെ 180 വിദ്യാര്‍ത്ഥികളെ പുറത്താക്കണം: സുപ്രീംകോടതി

Kerala Co-operative Bank,Minister, Kadakampally Surendran,  LDF government, press meeting, loans, income, future plans, customers, 

കേരള സംസ്ഥാന സഹകരണ ബാങ്കിന് ചരിത്രനേട്ടം; വെളിപ്പെടുത്തലുമായി മന്ത്രി