Movie prime

ജല്ലിക്കട്ടിന് ശേഷം ഡിസ്‌കോയുമായി ലിജോ ജോസ് പെല്ലിശ്ശേരി

ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില് വരുന്ന ചിത്രമാണ് ഡിസ്ക്കോ. ഇന്ദ്രജിത്തും ചെമ്പന് വിനോദുമാണ് സിനിമയില് മുഖ്യ വേഷങ്ങളില് എത്തുന്നത്. മുകേഷും ചിത്രത്തില് പ്രധാന കഥാപാത്രമായി എത്തുന്നു. ആഗസ്റ്റിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പശ്ചിമ അമേരിക്കയില് വര്ഷംതോറും നടക്കുന്ന ബേര്ണിംഗ്മാന് ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. അമേരിക്കയിലെ ലാസ് വെഗാസാണ് സിനിമയുടെ പ്രധാന ലൊക്കേഷന്. എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ജല്ലിക്കട്ടിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ More
 
ജല്ലിക്കട്ടിന് ശേഷം ഡിസ്‌കോയുമായി ലിജോ ജോസ് പെല്ലിശ്ശേരി

ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ വരുന്ന ചിത്രമാണ് ഡിസ്‌ക്കോ. ഇന്ദ്രജിത്തും ചെമ്പന്‍ വിനോദുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. മുകേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ആഗസ്റ്റിലാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. പശ്ചിമ അമേരിക്കയില്‍ വര്‍ഷംതോറും നടക്കുന്ന ബേര്‍ണിംഗ്മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്.

അമേരിക്കയിലെ ലാസ് വെഗാസാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ജല്ലിക്കട്ടിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ഇന്ദ്രജിത്തിനെ നായകനാക്കി ലിജോ എട്ടു വര്‍ഷം മുമ്പെ തന്നെ തീരുമാനിച്ചതായിരുന്നു ഈ ചിത്രം. എന്നാല്‍ വിവിധ കാരണങ്ങളാല്‍ അത് നടന്നില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങളായ നായകന്‍, ആമേന്‍, ഡബിള്‍ ബാരല്‍, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിരുന്നു. ആഗസ്റ്റില്‍ ഷൂട്ട് തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി തന്റെ കരിയറില്‍ സംവിധാനം ചെയ്യുന്ന ഏട്ടാമത്തെ സിനിമ കൂടിയാണ് ഡിസ്‌കോ. സംവിധായകന്റെ മുന്‍ചിത്രമായ ജല്ലിക്കെട്ട് വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അടക്കം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ജല്ലിക്കട്ടിലൂടെ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ അഭിനയിക്കുന്ന ചുഴലി എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് ലിജോ ഇപ്പോള്‍.