Movie prime

തേജസിന് പിന്നാലെ കാശി മഹാകാൽ എക്സ്പ്രസ്

ഇന്ത്യൻ റയിൽവെയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഇൻഡോറിനും വാരാണസിക്കും ഇടയിൽ ഓടും. ഫെബ്രുവരി 20 മുതലാണ് സർവീസ് ആരംഭിക്കുന്നതെന്ന് റയിൽവെ വൃത്തങ്ങൾ പറഞ്ഞു. ആദ്യ രണ്ടു ട്രെയിനുകൾക്കും തേജസ് എന്ന പേരാണ് നല്കിയതെങ്കിൽ മൂന്നാമത്തേത് അറിയപ്പെടുക കാശി മഹാകാൽ എക്സ്പ്രസ് എന്നായിരിക്കും. ഡൽഹി- ലക്നൗ, അഹമ്മദാബാദ്- മുംബൈ റൂട്ടുകളിലാണ് തേജസ് ഓടുന്നത്. തേജസിനൊപ്പം കാശി മഹാകാൽ എക്സ്പ്രസിന്റെയും നടത്തിപ്പ് ചുമതല ഇന്ത്യൻ റെയിൽവെക്കു കീഴിലുള്ള ഐ ആർ സി ടി സി ക്കാണ്. ആഴ്ചയിൽ മൂന്നു ദിവസം സർവീസുള്ള തീവണ്ടിയിൽ More
 
തേജസിന് പിന്നാലെ കാശി മഹാകാൽ എക്സ്പ്രസ്

ഇന്ത്യൻ റയിൽവെയുടെ മൂന്നാമത്തെ സ്വകാര്യ ട്രെയിൻ ഇൻഡോറിനും വാരാണസിക്കും ഇടയിൽ ഓടും. ഫെബ്രുവരി 20 മുതലാണ് സർവീസ് ആരംഭിക്കുന്നതെന്ന് റയിൽവെ വൃത്തങ്ങൾ പറഞ്ഞു. ആദ്യ രണ്ടു ട്രെയിനുകൾക്കും തേജസ് എന്ന പേരാണ് നല്കിയതെങ്കിൽ മൂന്നാമത്തേത് അറിയപ്പെടുക കാശി മഹാകാൽ എക്സ്പ്രസ് എന്നായിരിക്കും. ഡൽഹി- ലക്നൗ, അഹമ്മദാബാദ്- മുംബൈ റൂട്ടുകളിലാണ് തേജസ് ഓടുന്നത്.

തേജസിനൊപ്പം കാശി മഹാകാൽ എക്സ്പ്രസിന്റെയും നടത്തിപ്പ് ചുമതല ഇന്ത്യൻ റെയിൽവെക്കു കീഴിലുള്ള ഐ ആർ സി ടി സി ക്കാണ്. ആഴ്ചയിൽ മൂന്നു ദിവസം സർവീസുള്ള തീവണ്ടിയിൽ വിമാനയാത്രയോട് കിടപിടിക്കാവുന്ന ആഡംബര സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോച്ചുകളെല്ലാം ശീതീകരിച്ചവയാണ്. സുഖകരമായ സീറ്റിങ്ങ് സംവിധാനം, എൽ ഇ ഡി ലൈറ്റിങ്ങ്, സി സി ടി വി കാമറകൾ തുടങ്ങിയവയുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്ന ട്രെയ്‌നിൽ മൊബൈലുകൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.

ഇൻഡോർ- വാരാണസി റൂട്ടിൽ സ്വകാര്യ ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന സൂചന റയിൽവെ മന്ത്രി പിയൂഷ് ഗോയൽ നേരത്തെ നൽകിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, കോച്ചുകളുടെ പരിപാലനം, പ്രവർത്തനം, സുരക്ഷ തുടങ്ങിയവ റെയിൽവെയുടെ തന്നെ ചുമതലകളിൽ വരുമ്പോൾ ഭക്ഷണവും വിനോദവും മറ്റ് അനുബന്ധ സേവനങ്ങളും സ്വകാര്യകമ്പനിയുടെ പരിധിയിലാണ് ഉൾപ്പെടുന്നത്.
നടപ്പ് സാമ്പത്തിക വർഷം നൂറ്റമ്പത് ട്രെയിനുകൾ സ്വകാര്യവൽക്കരിക്കാനാണ് റെയിൽവെയുടെ ഉദ്ദേശ്യം.

യാത്രാവണ്ടികൾ സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ രണ്ടുഡസനിലേറെ കമ്പനികൾ മുന്നോട്ടുവന്നതായി സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു. ഓൾസ്റ്റോം ട്രാൻസ്‌പോർട്ട്, ബൊംബാർഡിയർ, സീമെൻസ് എ ജി, മക്വാറീ തുടങ്ങിയ വൻകിട കമ്പനികളും ഇതിൽ പെടും.