Agni-V, missile , DRDO,India,Agni-V, Missile, DRDO,India,success, test-fires, Agni-5 ballistic missile, Odisha,  China ,    Pakistan, US, Britain, Russia,         
in , ,

ഇന്ത്യയ്ക്ക് അഭിമാനം; അഗ്നി-V മിസൈൽ വിജയകരമായി പരീക്ഷിച്ചു

ന്യൂഡൽഹി: അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അഗ്നി-V ( Agni-V ) ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ( missile ) ഒഡീഷ തീരത്തുള്ള അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ത്യ ഇന്ന് രാവിലെ വിജയകരമായി പരീക്ഷിച്ചു.
അഗ്നി-V ന്റെ വിക്ഷേപണ പരീക്ഷണം പരിപൂർണ്ണ വിജയമായെന്നും എല്ലാ ഘട്ടങ്ങളും തൃപ്തികരമായ രീതിയിലാണ് പിന്നിട്ടതെന്നും സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡ് വെളിപ്പെടുത്തി.

ഇന്ന് രാവിലെ 9.53-ന് അബ്ദുൾ കലാം െഎലൻറ് എന്നറിയപ്പെടുന്ന വീലർ ഐലൻറിൽ നടന്ന മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും സ്ഥിരീകരിച്ചു. മൊബൈൽ പ്ലാറ്റ്ഫോമിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ 19 മിനിറ്റിനുള്ളിൽ നിശ്ചിത ദൂരമായ 4,900 കിലോമീറ്റര്‍ മറികടന്നു.

2016 ഡിസംബര്‍ 26-നാണ് ഇതിന് മുൻപ് മിസൈല്‍ പരീക്ഷണം നടന്നത്. 2012 ഏപ്രിൽ 19-ന് മിസൈലിന്റെ ആദ്യ വിക്ഷേപണ പരീക്ഷണം നടന്നിരുന്നു.ചൈനയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വരെ എത്താന്‍ കഴിയുന്ന 5000 കിലോമീറ്റര്‍ പ്രഹര പരിധിയുള്ളതാണ് അഗ്നി-V. മൂന്നു ഘട്ടങ്ങളുള്ള മിസൈലിന് 17 മീറ്റർ നീളവും രണ്ട് മീറ്റർ വ്യാസവുമുണ്ട്.

50 ടണ്ണാണ് ഇതിന്റെ ഭാരം. ഒരു ടണ്ണിലേറെ ഭാരമുള്ള അണ്വായുധങ്ങൾ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ ഈ മിസൈലിന് കഴിവുണ്ട്. ദീർഘദൂര മിസൈലിന്റെ അഞ്ചാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്.

ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും ഈ മിസൈൽ വിക്ഷേപിക്കാനാകും. കൂടാതെ വിക്ഷേപണത്തിനായി മിസൈലിനെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് വളരെ എളുപ്പത്തില്‍ സൈന്യത്തിന് കൊണ്ടുപോകാൻ കഴിയും.

2003 മുതല്‍ അഗ്നി-V സൈന്യത്തിന്റെ ഭാഗമായതോടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക മിസൈല്‍ സ്വന്തമായുള്ള രാജ്യങ്ങളുടെ സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇന്ത്യയും ഇടം നേടിയിരുന്നു. അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടണ്‍ എന്നിവയാണ് സൂപ്പര്‍ എക്‌സ്‌ക്ലൂസീവ് ക്ലബ്ബിലെ മറ്റ് രാജ്യങ്ങള്‍.

നിലവില്‍ അഗ്നി വിഭാഗത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് മിസൈലുകൾ സ്വന്തമായുണ്ട്. അഗ്നി-III വരെയുള്ളവ പാകിസ്താനെ പ്രതിരോധിക്കുന്നതിനായാണ് ഇന്ത്യ വികസിപ്പിച്ചത്. എന്നാൽ അഗ്നി-IV,അഗ്നി-V എന്നിവ ചൈനയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചവയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Kottiyam murder, boy, mother, Jithu, Jayamol, custody, police, deth, confess, Paravur police, body, Jithu Job, student, Kundara MGD Boys HS, suspect, family issues, 14 year old boy

കൊട്ടിയത്തെ കൊലപാതകം; വിരുദ്ധ മൊഴികളുമായി കുട്ടിയുടെ അമ്മ

Loyola School,LOBA, award , function, Loyola Old Boys’ Association, alumni association , old students , Thiruvananthapuram,  membership , old boys ,annual Global Leadership Award,GLA,Sankar Krishnan, Pro-Vice Chancellor , Ashoka University, ,Haryana,LOBA Young Achiever’s Award , BalakrishnanMadhavankutty, Resident Representative, Government of Andhra Pradesh ,Telangana,  World Bank, award, schools, awards function , Golf Club , January 19, ,Jithin C Nedumala, Co-Founder , CEO ,Make A Difference ,MAD,Chief Guest,

ലൊയോള സ്കൂൾ: നാളെ ലോബയുടെ അവാർഡ് ദാനം