‘അഗ്രി-കൾച്ചർ’ ഓർഗാനിക് തിയേറ്റർ ഒരുങ്ങുന്നു

തിരുവനന്തപുരം: കൃഷിയും കലയും ചേരുന്ന സാംസ്‌കാരിക പൈതൃകത്തെ പുതുതലമുറയ്ക്കു പരിചയപ്പെടുത്താൻ വാമനപുരം കളമച്ചൽ പാടത്ത്  ‘അഗ്രി-കൾച്ചർ’ ഓർഗാനിക് തിയേറ്റർ ഒരുങ്ങുന്നു.

വിവ കൾച്ചറൽ ഓർഗനൈസേഷനും ഭാരത് ഭവനും സംയുക്തമായാണു നാലു മാസം നീളുന്ന കാർഷിക – സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നത്. വയലുകൾ കൃഷിയോഗ്യമാക്കുകയും പുതുതലമുറയ്ക്കു കൃഷിയും നാടൻ കലകളും പരിചതമാക്കുകയുമാണു പരിപാടിയുടെ ലക്ഷ്യം.

വാമനപുരത്തെ 10 ഏക്കറിൽ ജൈവ നെൽകൃഷിക്കൊപ്പം നാടകങ്ങൾക്കും നാടൻ പാട്ടുകൾക്കുമായി വേദി ഉണ്ടാകും. കൃഷി പുരോഗമിക്കുന്നതിനൊപ്പം നാടകങ്ങളും നാടൻ പാട്ടുകളുമെല്ലാം ഈ വേദിയിൽ അവതരിപ്പിക്കും. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നിവയിലെ അംഗങ്ങൾ, കർഷകർ, നാട്ടുകാർ, എന്നിവരുടെ പങ്കാളിത്തവും പിന്തുണയും പുതിയ സംരംഭത്തിനൊപ്പമുണ്ട്.

‘അഗ്രി-കൾച്ചർ’ ന്റെ നടീൽ ഉത്സവം ജൂലൈ 11 രാവിലെ 11 നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തിന്റെ രചിത പാഠത്തിന്റെ ആദ്യ വായന സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. പ്രൊഫ. അലിയാരുടെ നാടക പാഠ പാരായണവുമുണ്ടാകും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എലിപ്പനിക്കെതിരേ ജാഗ്രതാ നിർദേശം; പ്രതിരോധ കർമ പദ്ധതിക്ക് തുടക്കമായി 

ഓൺലൈൻ സേവനങ്ങൾ വില്ലേജ് ഓഫിസുകൾ കൂടുതൽ സുതാര്യമാക്കും: മന്ത്രി ഇ. ചന്ദ്രശേഖരൻ