in

എയർ ഇന്ത്യയിലും മീ ടൂ; പരിശീലകനെതിരെ വനിതാ പൈലറ്റിന്റെ പരാതി 

ന്യൂഡൽഹി: വനിതാ പൈലറ്റ് നൽകിയ പരാതിയിൽ മുതിർന്ന പൈലറ്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് എയർ ഇന്ത്യ. ലൈംഗികച്ചുവ കലർന്ന ചോദ്യങ്ങളുമായി തന്നെ ശല്യം ചെയ്‌തെന്നാണ് പരാതി. 

കേസിനാസ്പദമായ സംഭവം നടക്കുന്നത് ഈ മാസം അഞ്ചാം തിയ്യതിയാണ്. ഹൈദരാബാദിലെ പരിശീലന കേന്ദ്രത്തിലായിരുന്നു ഇരുവരും. ട്രെയ് നിങ് സെഷൻ തീർന്നപ്പോൾ നഗരത്തിലെ റസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാം എന്ന് സീനിയർ തന്നോട് നിർദേശിച്ചതായി പരാതിക്കാരി പറയുന്നു. അദ്ദേഹത്തോടൊപ്പം പുറത്തുപോകുന്നതിൽ അപാകതയൊന്നും തനിക്കു തോന്നിയില്ല. മാന്യമായ പെരുമാറ്റമായിരുന്നു അതേവരെ അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ മടികൂടാതെ സമ്മതിച്ചു.

രാത്രി എട്ടുമണിയോടെ റസ്റ്റോറന്റിലെത്തി. അതോടെ  പെരുമാറ്റത്തിൽ അപാകത തോന്നിത്തുടങ്ങി. വിവാഹജീവിതത്തിൽ താൻ അങ്ങേയറ്റം അസന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ വലിയ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഭർത്താവിൽ നിന്നും അകന്ന്  ഇത്ര ദൂരെ എങ്ങിനെ കഴിയാനാകുന്നു എന്ന് അദ്ദേഹം കൗതുകത്തോടെ തിരക്കി. ദിവസവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള  ആഗ്രഹം തോന്നാറില്ലേ എന്നും  ചോദിച്ചു, എയർ ഇന്ത്യ മാനേജ്മെന്റിന് എഴുതി നൽകിയ പരാതിയിൽ  വനിതാ പൈലറ്റ്  പറയുന്നു. 

അസഹനീയമായ വിധത്തിലേക്ക് ചോദ്യങ്ങൾ നീണ്ടുപോയപ്പോൾ  ഇത്തരം വിഷയങ്ങളൊന്നും താങ്കളുമായി ചർച്ച ചെയ്യാൻ താല്പര്യപ്പെടുന്നില്ല എന്ന് വെട്ടിത്തുറന്നു പറഞ്ഞ് അവിടെനിന്നും വേഗത്തിൽ  ഇറങ്ങി ടാക്സി വിളിച്ച് രക്ഷപ്പെടുകയാണുണ്ടായത് എന്നാണ് പരാതിയിൽ ഉള്ളത്.

മുതിർന്ന പരിശീലകനെതിരെയുള്ള വനിതാ പൈലറ്റിന്റെ പരാതിയിൽ എയർ ഇന്ത്യ മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

CISSA, ANERT, National Technology Day, Celebration ,May 14,Centre for Innovation in Science and Social Action, collaboration ,Non-conventional Energy and Rural Technology ,Government of Kerala,  organizing ,seminar ,Technological Advances in Sustainable Transportation, Electrical Mobility, Use of Renewable Energy ,2018 National Technology Day ,

ഐഐഐടിഎം-കെ വിദ്യാര്‍ത്ഥികള്‍ക്ക് വമ്പന്‍ ഐടി കമ്പനികളില്‍ തൊഴില്‍ വാഗ്ദാനം

തൃണമൂലോ ബി ജെ പി യോ ആരുമാവട്ടെ, പ്രതിമ തകർത്തവർക്ക് വിദ്യാസാഗറിനെ അറിയുമോ?