ഒപ്പമുള്ള എത്ര മനുഷ്യരുടെ നഷ്ടങ്ങളിൽ വിറങ്ങലിച്ചു നിൽക്കാൻ കൂടിയാണ് നമ്മുടെയൊക്കെ ജന്മങ്ങൾ… 

കലാ സപര്യകളുടെ ഒരു പകൽ മുഴുവൻ കുത്തിയണച്ച് കാലം ഈ ഉദയസൂര്യനെ തിരികെ വിളിച്ചിരിക്കുന്നു.


… ഇടയിലെപ്പോഴോ ഒരു യുവാവ് , അല്ല കൗമാരത്തിന്റെ ഭാവങ്ങൾ തീർത്തും വിട്ടുമാറാത്ത ഒരു ചെറുപ്പക്കാരൻ, ഒരു വയലിനുമായി വേദിയിലെത്തി. പതിയെ ആരംഭിച്ച ആ കൺസർട്ട് സകല ഋതുക്കളെയും ചെന്നുതൊട്ടു. പല മനുഷ്യ ഭാവങ്ങളെയും ചെന്നു തൊട്ടു…എന്തൊരു  ഉന്മേഷവും ഊർജ്ജവുമാണ് !  അകാലത്തിൽ പൊലിഞ്ഞു പോയ വയലിൻ വിസ്മയം ബാലഭാസ്ക്കറിനെ ഷിജു ദിവ്യ അനുസ്മരിക്കുന്നു.


ചാനലുകൾ വ്യാപകമായിത്തുടങ്ങുന്നേയുള്ളൂ … ഏതോ ഒരു സംഗീത റിയാലിറ്റി ഷോയുടെ സമാപനവേദി. നടീനടന്മാരുടെ  സ്ഥിരം പാറ്റേൺ സ്കിറ്റുകളും കോമഡികളും നൃത്തങ്ങളും…ഇടയിലെപ്പോഴോ ഒരു യുവാവ്, അല്ല കൗമാരത്തിന്റെ ഭാവങ്ങൾ തീർത്തും വിട്ടുമാറാത്ത ഒരു ചെറുപ്പക്കാരൻ, ഒരു വയലിനുമായി വേദിയിലെത്തി. പതിയെ ആരംഭിച്ച ആ കൺസർട്ട് സകല ഋതുക്കളെയും ചെന്നുതൊട്ടു. പല മനുഷ്യ ഭാവങ്ങളെയും ചെന്നു തൊട്ടു… എന്തൊരു  ഉന്മേഷവും ഊർജ്ജവുമാണ് ! കണ്ണിലും ചിരിയിലും ശരീരഭാഷയിലും. ഇക്കാലം വരെ ആ കൗമാരത്തിന്റെ കുസൃതി നിറഞ്ഞ ചടുലത കൈമോശം വന്നിട്ടേയില്ല… പിന്നീടെത്രയോ ഷോകളിൽ ആ അവതരണം പിന്തുടർന്നിട്ടുണ്ട്.

ശരിക്കും ഒരു പ്രഭാത സൂര്യന്റെ ധന്യതയാർന്ന ആ സാന്നിദ്ധ്യത്തിന് ഏറ്റവും ചേർന്ന പേര് തന്നെയാണ് ബാലഭാസ്കർ. കലാ സപര്യകളുടെ ഒരു പകൽ മുഴുവൻ കുത്തിയണച്ച് കാലം ഈ ഉദയസൂര്യനെ തിരികെ വിളിച്ചിരിക്കുന്നു. ഒപ്പമുള്ള എത്ര മനുഷ്യരുടെ നഷ്ടങ്ങളിൽ വിറങ്ങലിച്ചു നിൽക്കാൻ കൂടിയാണ് നമ്മുടെയൊക്കെ ജന്മങ്ങൾ…

ഏത് കലയുടെയും പ്രവാഹിനികൾ സിനിമയിൽ ചെന്നു ചേരുന്നതാണ് ഈ വ്യവസായകാലത്തിന്റെ നടപ്പുരീതി. സിനിമയുടെ ഭാഗമായിരുന്നു ബാലഭാസ്കറെന്ന സംഗീജ്ഞനും… പക്ഷേ ബാലഭാസ്കറിനെ ആസ്വാദക ലക്ഷങ്ങളുടെ പ്രിയപ്പെട്ട ബാലുവാക്കിയത് അവരും അദ്ദേഹവും ഒന്നായിരുന്ന അരങ്ങുകളാണ്. ചടുലമായ ഫ്യൂഷൻ സംഗീതവും കണിശതയാർന്ന കർണ്ണാട്ടിക്ക് കച്ചേരികളും ഒരേ പോലെ കൈകാര്യം ചെയ്യുന്ന കൈവഴക്കമാണ്…

ഒരാഴ്ചയിലേറെക്കാലമായി കേരളം പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയുമായിരുന്നു. മകളെ തട്ടിയെടുത്ത ദുരന്തം ഇനിയും ആവർത്തിക്കരുതേയെന്ന് … മകളും ബാലഭാസ്കറുമില്ലെന്ന തിരിച്ചറിവിലേക്കുണരേണ്ട ഒരു ജീവിതം ഇപ്പോഴുമുണ്ട് ആശുപത്രിയിൽ അതിജീവനത്തിന്റെ വഴിയിൽ… തന്റെതു മാത്രമായ മുറിവുകളുടെ ഏകാന്തത ഇപ്പോഴുള്ള അബോധാവസ്ഥയേക്കാൾ, ശരീരത്തിന്റെ മുറിവുകളേക്കാൾ എത്ര ക്രൂരമായിരിക്കും. അതു താണ്ടാനുള്ള കരുത്ത് ആ സ്ത്രീക്ക് കാലം നൽകട്ടെ…

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വിപണന നൈപുണ്യം ലഭ്യമാക്കാന്‍ മേക്കര്‍ വില്ലേജില്‍ മാര്‍ക്കറ്റിംഗ് ലാബ്

ബാലഭാസ്കറിന് ആദാരഞ്ജലി; സംസ്‍കാരം നാളെ