ലക്ഷ്യമിട്ടത് ഇസ്ലാമിക തത്വങ്ങളുടെ ദുര്‍വ്യാഖ്യാനം തടയാന്‍: മജീദി

തിരുവനന്തപുരം: ഇസ്ലാമിക തത്വങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ നിന്നുള്ള മോചനമാണ് മുഹമ്മദ് : ദി മെസഞ്ചര്‍ ഓഫ് ഗോഡിലൂടെ ലക്ഷ്യമിട്ടതെന്ന് ഇറാനിയന്‍ സംവിധായകനും ജൂറി ചെയര്‍മാനുമായ മജീദ് മജീദി.

വിശ്വാസത്തേക്കാളുപരി ഇസ്ലാം മതത്തിലെ മനുഷ്യത്വം ചര്‍ച്ച ചെയ്യാനാണ് ചിത്രത്തിലൂടെ ശ്രമിച്ചത്. അതിന്റെ രാഷ്ട്രീയ സാമൂഹിക തലത്തിലെ വ്യാഖ്യാനങ്ങളേക്കാള്‍ മാനുഷിക വശങ്ങളെയാണ് നിരൂപകര്‍ വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്രമേളയുടെ ഭാഗമായി ഇന്‍ കോണ്‍വെര്‍സേഷന്‍ വിത്ത് ല്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക ചരിത്രത്തെ ആഴത്തില്‍ പഠിച്ചശേഷമാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. അതുകൊണ്ടാണ് ഇസ്ലാമിന്റെ യഥാര്‍ത്ഥ വിശുദ്ധി വരച്ചുകാട്ടാന്‍ ചിത്രത്തിലൂടെ ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംവിധായകരുടെ പ്രധാന വെല്ലുവിളി കഥാപാത്രത്തിന് അനുയോജ്യമായ നടന്മാരെ കണ്ടെത്തലാണ്. കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍മ്മിച്ച ചില്‍ഡ്രന്‍ ഓഫ് ഹെവന്റെ ചിത്രീകരണ കാലത്ത് ആ പ്രയാസം നേരിട്ട് അനുഭവിച്ചിട്ടുണ്ടെന്നും മജീദി പറഞ്ഞു.

ഭാഷകളുടെ അതിര്‍വരമ്പുകള്‍ സിനിമാ ആസ്വാദനത്തിന് തടസ്സമല്ലെന്നാണ് ഐ.എഫ്.എഫ്.കെ തെളിയിക്കുന്നതെന്നും മജീദി പറഞ്ഞു. അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍  പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

ചലച്ചിത്രമേളയ്ക്കിടെ ഹർത്താൽ: ഡി വൈ എഫ് ഐ അപലപിച്ചു 

വനിതകള്‍ നവോത്ഥാനത്തിന്റെ കാവലാള്‍: മുഖ്യമന്ത്രി