air pollution,Menstrual Cycles, foods, remedy, health, dangerous, excessive air pollution, delay, periods, health conditions, Vitamin C,Beta-Carotene,Omega-3 fatty acids,Magnesium rich foods
in ,

വായുമലിനീകരണം ആർത്തവ ചക്രത്തെയും ബാധിക്കുമെന്ന് പഠനം

ആഗോളതലത്തിൽ ആരോഗ്യ ഭീഷണികൾ സൃഷ്‌ടിക്കുന്ന വായുമലിനീകരണം ( air pollution ) ആർത്തവ ചക്രത്തെയും ബാധിക്കുന്നതായി പുതിയ പഠനംഫലം വ്യക്തമാക്കുന്നു. ശാരീരിക പ്രശ്നങ്ങൾക്ക് പുറമെ മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്ന വായു മലിനീകരണത്താൽ പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് അകാലമരണത്തിന് ഇരയാകുന്നതെന്ന് നേരത്തെ തന്നെ ചില പഠനറിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ ആർത്തവ ചക്രത്തിന്റെ ക്രമത്തെയും വായുമലിനീകരണം സാരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. വായുമലിനീകരണം മനുഷ്യരില്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും ഒടുവിലായി എത്തിയിരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

മലിനീകരണത്തിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വന്ധ്യത, മെറ്റബോളിക് സിൻഡ്രോം, പോളിസിസ്റ്റിക് ഒവറി സിൻഡ്രോം തുടങ്ങിയയ്ക്ക് കാരണമാകാറുണ്ട്. 14-നും 18-നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് വായുമലിനീകരണം മൂലമുള്ള ക്രമരഹിതമായ ആർത്തവം കൂടുതലായി ഉണ്ടാകുന്നതെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു .

സാധാരണയായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് വായു മലിനീകരണവുമായി ബന്ധപ്പെട്ട് കൂടുതലായി കണ്ടുവരുന്നത്. എന്നാൽ കാർഡിയോവാസ്കുലർ, പൾമണറി അസുഖങ്ങൾക്ക് പുറമെ ശരീരത്തിലെ പ്രത്യുത്പാദന സംവിധാനത്തെയും ഇത് സാരമായി ബാധിക്കുന്നതായും ഗവേഷകർ കണ്ടെത്തിട്ടുണ്ട്.

അമിതമായ ശരീരഭാരം, തെറ്റായ ഭക്ഷണ ശീലങ്ങൾ, വ്യായാമത്തിന്റെ അഭാവം, ചിട്ടയില്ലാത്ത ജീവിത ശൈലി എന്നീ കാരണങ്ങളും ക്രമരഹിതമായ ആർത്തവചക്രത്തിന് കാരണമാകാറുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നു.

വായു മലിനീകരണം ശരിയായി നിയന്ത്രിക്കപ്പെടേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ അതിൽ പെട്ടെന്നൊരു മാറ്റം കൊണ്ടുവരാൻ ഒരു വ്യക്തിയ്ക്ക് ഒരു സുപ്രഭാതത്തിൽ കഴിഞ്ഞെന്നു വരില്ല. അതിനാൽ സ്വയം പ്രതിരോധിക്കുകയാണ് നിലവിലുള്ള ഏക മാർഗ്ഗം.

അതിനായി ആരോഗ്യമുള്ള ഭക്ഷണ ശീലങ്ങളിലേയ്ക്ക് മാറുകയാണ് ആദ്യമായി ചെയ്യേണ്ടത്. ആരോഗ്യമുള്ള ഭക്ഷണരീതികളിലൂടെ ഏറെക്കുറെ നമുക്ക് വായുമലിനീകരണതെ നേരിടാം. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി നിർബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

വിറ്റാമിൻ സി

ശരീരത്തിന് ഏറ്റവും ആവശ്യമായ ജീവകമാണിത്. ഇത് ശരീരത്തിലെ മാലിന്യങ്ങളായ ഫ്രീ റാഡിക്കലുകളോട് പോരാടുന്നു. ശരീരത്തിന് ഹാനികരമായ മാറ്റങ്ങൾ തടയുന്നതിന് നെല്ലിക്ക, പേരയ്ക്ക, നാരങ്ങാ നീര് തുടങ്ങിയവ വളരെയധികം സഹായകമാണ്.

ബീറ്റാ കരോട്ടിൻ

പല ആൻറി ഓക്സിഡൻറുകളുള്ള ബീറ്റാ കരോട്ടിൻ ശരീരത്തിൽ ഉണ്ടാവുന്ന വീക്കങ്ങൾ തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പച്ചിലകൾ, ക്യാരറ്റ്, ചീര, മുള്ളങ്കിക്കിഴങ്‌, മല്ലി, മത്തങ്ങ തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനാണ് വിറ്റാമിൻ എ ആയി പരിവർത്തനപ്പെടുന്നത്. ബീറ്റാ-കരോട്ടിന്റെ ഉപയോഗം മൂലം ശ്വാസകോശ കാന്‍സറിന്റെ അപകട സാധ്യത 40 ശതമാനത്തിലധികം കുറയ്ക്കുമെന്ന് നേരത്തെ തന്നെ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒമേഗ -3 ഫാറ്റി ആസിഡുകൾ

വായു മലിനീകരണം കൊണ്ട് ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ നിയന്ത്രിക്കുവാൻ ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് കഴിവുണ്ട്. വായു മലിനീകരണം കൊണ്ട് ഹൃദയത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ നേരിടാൻ ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് കഴിയും. തവിടു കളയാത്ത ധാന്യങ്ങള്‍, ഒലീവ് ഓയില്‍, ബദാം, വാള്‍നട്ട്, മത്തങ്ങയുടെ കുരു എന്നിവയില്‍ ഒമേഗ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച് നല്ല കൊളസ്‌ട്രോള്‍ ഉണ്ടാക്കും.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ

പ്രകൃതിദത്തമായ പ്രതിരോധ ശേഷി ഉണ്ടാക്കുന്നതിനും അമിതമായ സമ്മർദ്ദത്തിൽ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനും മഗ്നീഷ്യത്തിന് കഴിവുണ്ട്. ചീര, തൈര്, അവോക്കാഡോ, അത്തിപ്പഴം എന്നിവയിൽ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

air pollution,Menstrual Cycles, foods, remedy, health, dangerous, excessive air pollution, delay, periods, health conditions, Vitamin C,Beta-Carotene,Omega-3 fatty acids,Magnesium rich food

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Anganwadi, honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, 

അംഗന്‍വാടി ജീവനക്കാര്‍ക്ക് ആശ്വാസം; കുടിശിക സര്‍ക്കാര്‍ നല്‍കും

world's tallest man,World's smallest woman,Egypt,photoshoot,Sultan Kosen, 6ft difference , Turkey, Jyoti Amge, India, photos , guinness world records, pituitary gigantism, growth hormone, achondroplasia

ലോകാത്ഭുതത്തെ സാക്ഷിയാക്കി ഒരത്യപൂർവ്വ ഫോട്ടോഷൂട്ട്