Airbag helmet, indian students, IIT Roorkee ,bikers , ISRO ,safety equipment , neck brace  , cars
in ,

ഇനി ഇരുചക്ര വാഹന യാത്രികർക്കും എയർബാഗ് സംരക്ഷണം; പുതു ഹെൽമറ്റുമായി ഇന്ത്യൻ വിദ്യാർത്ഥികൾ

കാർ യാത്രികർക്ക് സുരക്ഷ പ്രദാനം ചെയ്യുന്ന എയർബാഗുകൾ ഇനി ഇരു ചക്ര വാഹന യാത്രക്കാർക്കും സുരക്ഷയൊരുക്കും. ഇന്ത്യയിൽ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കാൻ ഇനി എയർബാഗ് മോഡൽ ഹെൽമറ്റുകൾ ( Airbag helmet ) രംഗത്തെത്തുമെന്ന് റിപ്പോർട്ട്.

ഐ ഐ ടി റൂർക്കിയിലെ വിദ്യാർത്ഥികളാണ് ഈ വ്യത്യസ്തമായ ഈ ആശയവുമായി രംഗത്തെത്തിയത്. സുരക്ഷ മുൻനിർത്തിയും പിഴ ഭയന്നും ഭാരമേറിയ ഹെൽമറ്റുകൾ ധരിക്കേണ്ടി വരുന്ന ഇരുചക്ര വാഹന യാത്രികർക്ക് പ്രതീക്ഷയേകുന്നതാണ് പുതിയ വാർത്ത.

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ഇന്റേൺഷിപ്പിന്റെ ഭാഗമായാണ് എയർ ബാഗ് മോഡലിലുള്ള ഹെൽമെറ്റ് നിർമ്മാണമെന്ന പദ്ധതി വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. ഭാരമുള്ള ഹെൽമറ്റുകൾ ധരിച്ച് നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ആശ്വാസമേകുന്നതാണ് പുതിയ റിപ്പോർട്ട്.

കഴുത്തിനു ചുറ്റും അണിയാവുന്ന ഒരു കോളർ രൂപത്തിലാണ് ഇത് ലഭ്യമാകുക. എന്നാൽ അപകടത്തിൽപ്പെടുന്ന വേളയിൽ ഇത് എയർ ബാഗായി രൂപാന്തരപ്പെടും.

അപകടം തിരിച്ചറിഞ്ഞു സ്വയം ഞൊടിയിടയിൽ രൂപമാറ്റം വരുത്തുവാനായി കോളറിൽ ധാരാളം സെൻസറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏതൊരു സ്റ്റാൻഡേർഡ് ഹെൽമറ്റിനെക്കാളും നാലിരട്ടി സംരക്ഷണം ഇത് ഉറപ്പു വരുത്തുമെന്നാണ് സൂചന.

Airbag helmet, indian students, IIT Roorkee ,bikers , ISRO ,safety equipment , neck brace  , cars

പ്ലാസ്റ്റിക് ഹെൽമറ്റുകൾ അസ്ഥികളെ സംരക്ഷിക്കാറുണ്ടെങ്കിലും ഇവ പലപ്പോഴും മസ്തിഷ്കത്തിലെ ആന്തരിക രക്തസ്രാവം തടയുന്നതിൽ പരാജയപ്പെടാറാണ് പതിവ്. ഇതിനൊരു പരിഹാരമാണ് വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത എയർബാഗ് ഹെൽമറ്റുകൾ.

കാറ്റ് വീർക്കുന്ന വിധത്തിലുള്ള ഹെൽമറ്റുകൾ ഇതിനോടകം വിദേശ രാജ്യങ്ങളിൽ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയുടെ നിർമ്മാണ ചിലവ് വളരെ ഏറെയാണ്.

തന്മൂലം അത്തരം വിലയേറിയ ഹെൽമറ്റുകൾ ഉപയോഗിക്കാൻ ഇന്ത്യയിലെ ശരാശരിക്കാരായ ഇരുചക്ര വാഹന യാത്രക്കാർക്ക് കഴിയണമെന്നില്ല. ആ സാഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ കണ്ടുപിടുത്തത്തിന് പ്രാധാന്യമേറുന്നത്.

എന്നാൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഈ പുതു മോഡൽ ഹെൽമറ്റ് എപ്പോൾ വിപണിയിലെത്തുമെന്നതിനെ സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.

ഇവ വൻതോതിൽ ഉത്പാദിപ്പിച്ച് വിപണിയിലിറക്കുവാനുള്ള പരിശ്രമത്തിലാണ് വിദ്യാർത്ഥികൾ. ഇവർക്ക് അധികൃതരുടെയും ഉത്പാദകരുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഇരു ചക്ര വാഹന യാത്രക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

OnePlus 6 Midnight Black Variant ,256GB ,storage,launch ,July 10, 2018 ,Rs 43,999,Amazon India ,customers,sale, Avengers Limited Edition

256 ജിബി മെമ്മറി സ്റ്റോറേജുമായി വൺപ്ലസ് 6 മിഡ്‌നൈറ്റ് ബ്ലാക്ക് ഇന്ത്യൻ വിപണിയിലെത്തുന്നു

Jatayu Earth’s Center , Kerala, tourism, Pinarayi, August 17, 2nd phase, cable car, adventure park, helicopter local flying service, tourists,

ജടായു എര്‍ത്ത്സ് സെന്റര്‍: രണ്ടാംഘട്ട ഉദ്ഘാടനം ചിങ്ങം ഒന്നിന് മുഖ്യമന്ത്രി നിവ്വഹിക്കും