ഐശ്വര്യ-അനിൽ ജോഡിയുടെ നീണ്ട ഇടവേളയ്ക്ക് വിരാമം; ഫന്നേ ഖാന്റ ടീസർ പുറത്തിറങ്ങി

Aishwarya, Anil Kapoor, teaser, Fanney Khan, long gap ,19 years,duo , Subhash Ghai, Taal,

പത്തൊൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായിയും അനിൽ കപൂറും ( Aishwarya-Anil ) പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്ന ‘ഫന്നേ ഖാൻ’ എന്ന ചിത്രത്തിൻറെ ടീസർ ഇന്ന് പുറത്തിറങ്ങി.

ഇന്നലെ അനില്‍ കപൂര്‍ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.

ചിത്രത്തിൽ സംഗീതപ്രേമിയും വളരെ സാധാരണക്കാരനുമായ ഒരു പിതാവിനെയാണ് അനിൽ കപൂർ അവതരിപ്പിക്കുന്നത്. അതുല്‍ മഞ്ചേക്കര്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ആഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും.

ചിത്രത്തിൽ രാജ് കുമാർ റാവുവും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വളരെ സാധാരണമായ വസ്ത്രം ധരിച്ച ഒരു മധ്യവയസ്കനായാണ് അനിൽ കപൂർ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്.

രാത്രിയിൽ പ്രകാശത്തിൽ കുളിച്ചു നിൽക്കുന്ന ബഹുനിലക്കെട്ടിടങ്ങളുടെ പശ്ചാത്തലത്തിൽ ട്രംപറ്റ് വായിക്കുന്ന അനിൽ കപൂറിനെയാണ് ടീസറിൽ കാണാനാകുന്നത്.

‘എവരിബഡീസ് ഫേമസ്’ എന്ന ബെൽജിയൻ ചിത്രത്തിന്റെ ഔദ്യോഗിക പുനരാവിഷ്കരണമാണ് ‘ഫന്നേ ഖാൻ’.

2001-ൽ നടന്ന 73-മത് അക്കാദമി അവാർഡ് വേളയിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ‘എവരിബഡീസ് ഫേമസ്’ എന്ന ബെൽജിയൻ ചിത്രം സ്വന്തമാക്കിയിരുന്നു.

Aishwarya, Anil Kapoor, teaser, Fanney Khan, long gap ,19 years,duo , Subhash Ghai, Taal,

അതിനിടെ, ചിത്രത്തിലെ ഒരു പാട്ടിന്റെ വരികള്‍ മാറ്റണമെന്ന ആവശ്യവുമായി ഐശ്വര്യ രംഗത്തെത്തിയതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

പാട്ടിന്റെ വരികള്‍ മാറ്റിയാല്‍ മാത്രമേ താൻ ഈ ചിത്രത്തിൽ അഭിനയിക്കൂ എന്ന് നിര്‍മാതാവിനെയും സംവിധായകനെയും ഐശ്വര്യ അറിയിച്ചെന്നാണ് സൂചന.

സുഭാഷ് ഘായ് സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ‘താൽ’ എന്ന ചിത്രത്തിലാണ് അനിൽ കപൂറും ഐശ്വര്യ റായിയും അവസാനമായി ഒന്നിച്ചഭിനയിച്ചത്.

സംഗീതത്തിന് പ്രാധാന്യം നൽകിയ ആ ചിത്രം എ ആർ റഹ്‌മാൻ എന്ന സംഗീത സംവിധായകന്റെ സാന്നിധ്യത്താൽ ശ്രദ്ധേയമായിരുന്നു.

പത്തൊൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അനിൽ കപൂറും ഐശ്വര്യ റായിയും വീണ്ടും സംഗീത പ്രാധാന്യമുള്ള ചിത്രത്തിലാണ് ഒന്നിക്കുന്നതെന്നതും ആകസ്മികമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Enid Blyton , characters, newly discovered spider species , Sri Lanka, Tiggy, Bom, Snippy, Snooky and Tumpy , Chippy, scientists,

സുപ്രസിദ്ധ സാഹിത്യകാരി എനിഡ് ബ്ലൈറ്റണും ചിലന്തികളും തമ്മിലെന്ത്?

Arun Shourie , criticism, BJP, Kashmir, Modi, policies, surgical strike, senior journalist, Kashmir: Glimpses of History', Congress leader ,Saifuddin Soz, 

ബിജെപിയുടെ നയങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അരുൺ ഷൂരി