Aishwarya , Demands ,10 Crore,Nargis,Raat Aur Din, 1967 classic ,double role, ,dual roles ,,remake, KriArj Entertainments, Prernaa Arora , Arjun N. Kapoor,project, producers, Sarbjit, Ae Dil Hai Mushkil , Fanne Khan ,Aishwarya Rai ,
in , ,

നർഗീസിന്റെ കഥാപാത്രം വീണ്ടും: ഐശ്വര്യയുടെ പ്രതിഫലം 10 കോടി രൂപ

മുംബൈ: പ്രതിഫലത്തിന്റെ കാര്യത്തിൽ ഞെട്ടിക്കുന്ന വാർത്തകൾ നൽകി ബോളിവുഡ് പലപ്പോഴും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ‘രാത് ഔർ ദിൻ’ ( Raat Aur Din ) എന്ന തന്റെ പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് പ്രസിദ്ധ നടി ഐശ്വര്യാ ( Aishwarya ) റായ് ബച്ചൻ 10 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതാണ് ഏറ്റവും പുതിയ വാർത്ത.

എന്നാൽ ഐശ്വര്യയുടെ ആവശ്യം നിർമ്മാതാക്കൾ നിരസിച്ചില്ല. അതിനുള്ള കാരണവും അവർ വ്യക്തമാക്കി. ‘രാത് ഔർ ദിൻ’ എന്ന റീമെയ്ക് ചിത്രത്തിൽ രാത്രിയും പകലും രണ്ടു തരം വ്യത്യസ്ത വ്യക്തിത്വങ്ങൾ കൈവരുന്ന അപൂർവ്വ കഥാപാത്രമായാണ് ഐശ്വര്യ അഭിനയിക്കേണ്ടത്.

‘ഐശ്വര്യയ്ക്ക് ഇതിൽ ഡബിൾ റോളാണ് ഉള്ളത്. സിനിമക്ക് വേണ്ടി ധാരാളം തയ്യാറെടുപ്പുകൾ വേണ്ടിവരും. കൂടാതെ ധാരാളം സമയവും ചിത്രത്തിന് വേണ്ടി മാറ്റിവക്കേണ്ടി വരും. അതിനാൽ അവർക്ക് മറ്റു പല പ്രോജെക്ടുകളും വേണ്ടെന്നു വയ്ക്കേണ്ടിവരും. അതുകൊണ്ടു തന്നെ തികച്ചും ന്യായമായ പ്രതിഫലമാണ് ഐശ്വര്യ ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തിൽ യാതൊരു വിലപേശലും ഉണ്ടായില്ല.’ എന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ പ്രേരണ അറോറ വ്യക്തമാക്കി.

പ്രേരണ അറോറയും സിദ്ധാർഥ് ആനന്ദും ചേർന്നുള്ള ക്രി ആർജ്‌ എന്റർറ്റെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. നർഗീസ് അഭിനയിച്ച ചിത്രത്തിന്റെ റീമേക്കിന് മകൻ സഞ്ജയ് ദത്തിന്റെ അനുമതി ലഭിച്ചെന്ന് പ്രേരണ വെളിപ്പെടുത്തി. ആ വലിയ അഭിനേത്രിക്കുള്ള ആദരമായിരിക്കും പുതിയ ചിത്രമെന്നും പ്രേരണ അഭിപ്രായപ്പെട്ടു.

1967-ൽ സുപ്രസിദ്ധ നടി നർഗീസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചലച്ചിത്രമാണ് ‘രാത് ഔർ ദിൻ’. സത്യേൻ ബോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നർഗീസ് ചിത്രത്തിൽ കാഴ്ചവച്ചത്. പകൽ മുഴുവൻ വിവാഹിതയായ ഒരു സാധാരണ വീട്ടമ്മയാണ് ‘വരുണ’.

Aishwarya , Demands ,10 Crore,Nargis,Raat Aur Din, 1967 classic ,double role, ,dual roles ,,remake, KriArj Entertainments, Prernaa Arora , Arjun N. Kapoor,project, producers, Sarbjit, Ae Dil Hai Mushkil , Fanne Khan ,Aishwarya Rai ,

എന്നാൽ രാത്രിയായാൽ വരുണ വിചിത്രമായ രീതിയിൽ പെരുമാറുന്നു. ‘പെഗ്ഗി’ എന്നാണ് അന്നേരം അവൾ സ്വയം വിശേഷിപ്പിക്കുന്നത്. പകൽ നേരത്തെ ‘വരുണ’യിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ പെരുമാറുന്ന വിചിത്ര വ്യക്തിത്വം. രാത്രിയിൽ പെഗ്ഗി കൊൽക്കത്തയുടെ തെരുവിലൂടെ അലഞ്ഞു തിരിയാൻ തുടങ്ങും.

ഒരുനാൾ വരുണ രാത്രിയിൽ വീട്ടിൽ നിന്ന്‌ ഇറങ്ങിത്തിരിക്കുന്നു. ഭർത്താവ് പ്രതാപ് അവളെ പിന്തുടരുന്നു. ഒരു നിശാക്ലബ്ബിലെത്തുന്ന വരുണ അവിടെ ദിലീപ് എന്നയാൾക്കൊപ്പം നൃത്തം ചെയ്യുന്നു. വരുണയ്ക്കടുത്തെത്തുന്ന പ്രതാപിനെ അവൾ തിരിച്ചറിയുന്നില്ല. താൻ പെഗ്ഗിയാണെന്നും വിവാഹിതയല്ലെന്നുമാണ് അവൾ പറയുന്നത്.

അത്യപൂർവ്വമായ ഭാവപ്പകർച്ച കൊണ്ട് മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ എന്ന മാനസികാവസ്ഥയെ നർഗീസ് വെള്ളിത്തിരയിൽ അനുഭവവേദ്യമാക്കി. ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡും ഫിലിം ഫെയർ അവാർഡും ആ ചിത്രത്തിലൂടെ നർഗീസ് നേടി. ആ ചിത്രത്തോടെ നർഗീസ് സിനിമാ ജീവിതത്തോട് വിടപറയുകയും ചെയ്തു.

2015-ൽ ‘ജസ്ബാ’ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയതിനു ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന നാലാമത് ചിത്രമാണ് ‘രാത് ഔർ ദിൻ’. സരബ്ജിത്, യെ ദിൽ ഹേ മുഷ്കിൽ, റിലീസ് ചെയ്യാനിരിക്കുന്ന ഫണ്ണി ഖാൻ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ഇതിൽ ‘യെ ദിൽ ഹെ മുഷ്കിൽ’ വമ്പിച്ച വിജയമായെങ്കിൽ സരബ്ജിത്, ജസ്ബാ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടു.

1997-ൽ മണിരത്‌നം ചിത്രമായ ഇരുവരിലൂടെയാണ് ഐശ്വര്യ റായ് സിനിമാലോകത്തേക്കു കടന്നു വരുന്നത്. ഇരുവരിലും ഐശ്വര്യയ്ക്ക് ഇരട്ട വേഷമായിരുന്നു. രാകേശ്‌ ഓംപ്രകാശ് മെഹ്റയുടെ മ്യൂസിക്കൽ കോമഡി ഫണ്ണി ഖാനിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാജ്‌കുമാർ റാവു മുഖ്യ വേഷം ചെയ്യുന്ന ചിത്രത്തിൽ അനിൽ കപൂറും പ്രധാന വേഷം ചെയ്യുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

KSUM,Idea Day, grant, start up,Kerala Startup Mission, support, extend, innovators, register, company, proprietorship, tie up, incubator, innovators, identifies ,new sectors ,funding ,February 5

സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഐഡിയ ഡേ; കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രാന്‍റ്

ISRO, GSAT-11, 6 ton, India, heaviest satellite, internet, technology, satellite, launch, spacecraft, communication satellites, mission, communication system, revolution, communication satellites, space, France, rocket, 

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം വിക്ഷേപണത്തിന് തയ്യാറായി