AIYF , flag, Sugathan , Pinarayi, chief minister suicide, workshop, CPI, Kollam, Gulf returnee, accused, construction work, paddy field, land, opposition, case, arrest, police,
in ,

പ്രവാസിയുടെ ആത്മഹത്യ: എ.ഐ.വൈ.എഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പുനലൂരില്‍ പ്രവാസിയായ സുഗതന്‍ ( Sugathan ) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.പി.ഐ യുവജനവിഭാഗം എ.ഐ.വൈ.എഫിനെതിരെ ( AIYF ) മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം.

എ.ഐ.വൈ.എഫ് കൊടി നാട്ടി വര്‍ക്ക് ഷോപ്പ് നിര്‍മാണം തടസപ്പെടുത്തിയതിനാലാണ് സംരംഭകനായ സുഗതന്‍ ആത്മഹത്യ ചെയ്തതെന്നും സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിലപ്പെട്ട സ്വത്താണ് അവരുടെ കൊടിയെന്നും ആ കൊടി എവിടെയും കൊണ്ടു പോയി നാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും കൊടി നാട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും കൊടി നാട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഴുവന്‍ കുറ്റവാളികളെയും പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ ഐ വൈ എഫ് നോക്കുകൂലി ആവശ്യപ്പെട്ടതാണ് സുഗതന്റെ മരണത്തിന് കാരണമായതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഒരു സംഘടനയുടെയും നോക്കുകൂലി അനുവദിക്കില്ലെന്നും ട്രേഡ് യൂണിയനുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘടനകള്‍ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നവരായാല്‍ മതിയെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

പുനലൂരില്‍ കെട്ടിട നിര്‍മാണം നടന്നത് വയലില്‍ ആയിരുന്നെന്നും തുടക്കത്തില്‍ എല്ലാ രാഷ്ട്രീയ കക്ഷികളും അതിന് എതിരായിരുന്നെന്നും വനം മന്ത്രി കെ രാജു അഭിപ്രായപ്പെട്ടു.

മസ്കറ്റില്‍ ജോലി ചെയ്തിരുന്ന സുഗതന്‍ നാട്ടിലെത്തിയ ശേഷം വര്‍ക്ക് ഷോപ്പ് നിര്‍മിക്കുന്നതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പലില്‍ നിര്‍മാണം ആരംഭിച്ചിരുന്നു.

എന്നാല്‍ വയലിൽ നിര്‍മാണപ്രവര്‍ത്തനം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തി.

ഇതിനെ തുടർന്ന സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Sreedevi , Justice D Sreedevi, passes away,Pinarayi, former Kerala High court judge, Former Chairperson of Kerala Women's Commission ,  residence , Kaloor, Azad Road,

ജസ്റ്റിസ് ഡി ശ്രീദേവി അന്തരിച്ചു; അനുശോചന സന്ദേശവുമായി മുഖ്യമന്ത്രി