in

എ കെ ശശീന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കാൻ ഹർജി

തിരുവനന്തപുരം: വൻ വിവാദമായ ഹണിട്രാപ്പ് കേസിൽ (honey trap case) വഴിത്തിരിവ്. മുന്‍മന്ത്രി ശശീന്ദ്രനെതിരെ (Saseendran) നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി ഹൈക്കോടതിയെ (HC) അറിയിച്ചു.

മുന്‍മന്ത്രിയും താനും തമ്മിലുള്ള കേസ് കോടതിക്ക് പുറത്ത് തീര്‍പ്പായതായി കേസിലെ പരാതിക്കാരി വ്യക്തമാക്കി. അതിനാല്‍ താന്‍ പരാതി പിന്‍വലിക്കാൻ ആഗ്രഹിക്കുന്നതായും അതിന് കോടതി അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു.

പരാതിക്കാരിയുടെ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് മന്ത്രി നടത്തിയ അശ്ലീല സംഭാഷണം എന്ന് അവകാശപ്പെട്ട ശബ്ദരേഖ ഒരു സ്വകാര്യ ചാനൽ സംപ്രേക്ഷണം ചെയ്തിരുന്നു.

സംഭവം വൻ വിവാദമായതോടെ എന്‍സിപി ദേശീയ സമിതിയംഗം കൂടിയായ ശശീന്ദ്രന് മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. ഇതു സംബന്ധിച്ച കേസില്‍ ചാനല്‍ സിഇഒ അജിത് കുമാര്‍ അടക്കം ഒമ്പത് പേര്‍ക്കെതിരെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

മാര്‍ച്ച് 26-നാണ് ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച്‌ ശബ്ദരേഖ പുറത്തുവന്നത്. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ ശശീന്ദ്രന്‍ രാജി വച്ചിരുന്നു. മുന്‍മന്ത്രിയുമൊത്തുള്ള ഫോണ്‍ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്ന് പരാതിക്കാരി നേരത്തെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Dubai police, plane, pull, world record, A380 plane

വിമാനം വലിച്ചു നീക്കിയ ദുബായ് പോലീസിന് ലോക റെക്കോർഡ്

ജിഎസ്ടി: ഉയര്‍ന്ന സ്ലാബ് മാറി; 177 ഉത്പന്നങ്ങളുടെ വില കുറയും