in , ,

എം.എം അക്​ബറിനെ ജുഡീഷ്യല്‍ കസ്​റ്റഡിയില്‍ വിട്ടു; ജാമ്യാപേക്ഷ ചൊവ്വാഴ്​ച പരിഗണിക്കും

തിരുവനന്തപുരം: പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ( Peace international school ) വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിൽ എം.എം അക്ബറിനെ ( MM Akbar ) ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എം.എം അക്ബറിന്റെ ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റി വച്ചു.

ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനാലാണ് എം.എം അക്ബറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

മതസ്പർദ്ധക്ക് കാരണമാകുന്ന പുസ്തകം കൊച്ചിയിലെ പീസ് ഇൻറർനാഷനൽ സ്കൂളിൽ പഠിപ്പിച്ചെന്ന കേസിൽ നേരത്തെ അറസ്റ്റിലായ സ്കൂൾ എം.ഡിയും മുജാഹിദ് പണ്ഡിതനുമായ എം.എം. അക്ബറിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് എം.എം അക്ബറിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗമാണ് അക്ബറിനെ കേരള പോലീസിന് കൈമാറിയത്.

തീവ്രവാദം പ്രോത്സാഹിപ്പിക്കുക, അന്യമത വിദ്വേഷം പഠിപ്പിക്കുക, ശാസ്ത്രീയമായ വിശദീകരണങ്ങള്‍ക്കു പകരം മതപുസ്തകങ്ങളിലെ കഥകള്‍ പ്രചരിപ്പിക്കുക തുടങ്ങി സ്‌കൂളിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം വിദ്യാഭ്യാസ വകുപ്പും ജില്ലാ കളക്ടറും നേരത്തെ ശരി വച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Urjakiran ,Energy Conservation Awareness Programme ,Cissa, Sunday,  Centre for Innovation in Science and Social Action,Energy Management Centre,EMC, Venganoor Panchayat,Organic farmers Council,  organise ,energy conservation ,awareness programme,March 4 ,

ഊർജ്ജകിരൺ 2017-18: നാളെ ബോധവൽക്കരണ പരിപാടി

Vanita Ratna Awards , Kerala, women, announced, Chief Minister ,Pinarayi Vijayan, K K Shylaja , minister,  Thiruvananthapuram ,  present ,occasion,Women’s Day,VJT Hall,

വനിതാരത്‌ന പുരസ്‌കാരങ്ങള്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ചു