in ,

വിവാദ സിലബസ്: പീസ് സ്കൂള്‍ എം.ഡി എം.എം അക്​ബറിന്​ ജാമ്യം

കൊച്ചി: മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചെന്ന കേസില്‍ കൊച്ചി പീസ് സ്കൂള്‍ ( Peace School ) എം.ഡിയും മതപ്രഭാഷകനും മുജാഹിദ് നേതാവുമായ എം.എം അക്ബറിന് ( MM Akbar ) ജാമ്യം അനുവദിച്ചു. എറണാകുളം ജില്ലാ മജിസ്ട്രേറ്റ് സെഷന്‍സ് കോടതിയാണ് എം.എം അക്ബറിന് ജാമ്യം അനുവദിച്ചത്.

കൊച്ചി പീസ് ഇന്‍റര്‍നാഷണല്‍ സ്കൂളിൽ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പാഠഭാഗം സിലബസില്‍ ഉള്‍പ്പെടുത്തിയെന്ന കേസിൽ എം.എം അക്ബറിനെതിരായ രണ്ട് എഫ്.ഐ.ആറുകളിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ഇന്നലെ തടഞ്ഞിരുന്നു.

എം.എം അക്ബറിന് എതിരെ കൊട്ടിയം, കാട്ടൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവുണ്ടായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് തുടരാമെന്നും ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേസ് 15-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

തനിക്കെതിരായ മൂന്ന് കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പൊണ് എം.എം അക്ബര്‍ ഹൈക്കോടതിയെ സമീപിച്ചത്. എം എം അക്ബറിനെ ഹൈദരാബാദില്‍ വച്ചാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാത്ത വകുപ്പിലായിരുന്നു കേസ്.

പീസ് സ്കൂളില്‍ നേരത്തേ അധ്യാപകരായിരുന്ന ചിലര്‍ക്ക് തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്നും സ്കൂളില്‍ മതേതര വിരുദ്ധമായ പാഠങ്ങളാണ് പഠിപ്പിച്ചിരുന്നതെന്നും പോലീസ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കോഴിക്കോട് ആസ്ഥാനമായ പീസ് ഫൗണ്ടേഷന് കീഴില്‍ കേരളത്തില്‍ മാത്രം പത്ത് സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Supreme Court,  Living Will,Allowed ,passive euthanasia, strict Guidelines, , right to die, dignity,  persons , terminal illness , medical board, 

ദയാവധം: സുപ്രീംകോടതി ഉപാധികളോടെ അനുമതി നല്‍കി

Anganwadi , honorarium, KK Shylaja, Kerala Govt, Health Minister, central govt, rural mother and child care centres, workers, women, child, creches, Kerala govt, allowed, 1.57 crore rs, health minister, kk shailaja, central govt, salary, children, nutrition, food, grant, state govt, anganavadi, allocate, employees, care, 

അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം കുടിശിക സഹിതം നല്‍കും: മന്ത്രി