in , , ,

അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനത്തിൽ കുറൊസാവയുടെ ‘ദെര്‍സു ഉസാല’. പ്രദർശിപ്പിച്ചു

Akira Kurosawa , Dersu Uzala , International Biodiversity

തൃശ്ശൂർ: അന്താരാഷ്ട്ര ബയോ ഡൈവേഴ്സിറ്റി ദിനത്തിൽ നവചിത്ര ഫിലിം സൊസൈറ്റി ലോകപ്രശസ്തനായ ജാപ്പനീസ് സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്ന അകിര കുറൊസാവയുടെ ( Akira Kurosawa ) ‘ദെര്‍സു ഉസാല’ പ്രദര്‍ശിപ്പിച്ചു. കേരള സാഹിത്യ അക്കാദമി ഹാളിലായിരുന്നു ചലച്ചിത്രത്തിന്റെ പ്രദർശനം .

‘റോഷമണ്‍’, ‘സെവന്‍ സമുറായ്’, ‘ത്രോണ്‍ ഓഫ് ബ്ലഡ്’, ‘ഇകിറു’, ‘റാപ്സഡി ഇന്‍ ഓഗസ്റ്റ്’, ‘റാന്‍’, ‘അകിര കുറൊസാവാസ് ഡ്രീംസ്’ തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളിലൂടെ ലോകസിനിമയിൽ മുന്‍നിരയിലെത്തിയ സംവിധായകനാണ് അകിര കുറൊസാവ.

അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് ‘ദെര്‍സു ഉസാല’. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഈ ചിത്രം പറയുന്നത്.

142 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം 1975-ലാണ് പുറത്തിറങ്ങിയത്. ലോകത്ത് ‘ദെര്‍സു ഉസാല’ പ്രദർശിപ്പിക്കാത്ത ചലച്ചിത്രമേളകൾ ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. അത്രക്കുണ്ട് ചിത്രത്തിന്റെ പ്രാധാന്യം.
kurosawa
പ്രകൃതിയെ കുറിച്ചും മനുഷ്യ സൗഹൃദത്തെ കുറിച്ചും ആത്മീയമെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യസൗന്ദര്യത്തിലൂടെ പ്രേക്ഷകരോടു സംവദിക്കുന്ന ഈ ചലച്ചിത്രത്തിനാധാരം, വ്ലാഡിമിര്‍ ആര്‍സെനിവ് എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ്.

പട്ടാള ഉദ്യോഗസ്ഥനായ ആര്‍സെനിവ്, കിഴക്കന്‍ സൈബീരിയന്‍ പ്രദേശങ്ങളില്‍ ഭൂപടനിര്‍മ്മാണവുമായി ബന്ധപ്പെട്ട പര്യവേഷണങ്ങള്‍ക്കിടയിലാണ് വൃദ്ധനും നാനായ് ഗോത്രവംശജനുമായ ദെര്‍സു ഉസാലയുമായി സൗഹൃദത്തിലാകുന്നത്.

മൂന്നു യാത്രകളിലും വഴികാട്ടിയായി കൂടെയുണ്ടായിരുന്ന വിവേകിയും വിശ്വസ്തനുമായ കാട്ടിലെ ഈ കൂട്ടുകാരനാണ് നഗരജീവിയായ ആര്‍സെനിയെ രണ്ടു പ്രാവശ്യം മരണത്തില്‍ നിന്നു രക്ഷിക്കുന്നത്.
kurosawa
ഒടുവില്‍ ടൈഗ പ്രദേശത്തു വച്ചു ദെര്‍സു മരിക്കുമ്പോള്‍ മൃതദേഹം സംസ്കരിക്കുന്നത് ആര്‍സെനിയാണ്. മൂന്നു വര്‍ഷം കഴിഞ്ഞു സുഹൃത്തിന്‍റെ ശവമാടം തേടുമ്പോള്‍ അതു കണ്ടെത്താന്‍ ആര്‍സെനിക്ക് കഴിയുന്നില്ല. വികസനത്തിനു വേണ്ടി കാടെല്ലാം വെട്ടി നാടും നഗരവും സൃഷ്ടിക്കുന്ന പുരോഗതിയുടെ പാതയില്‍ എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും കാലം.

തന്‍റെ ആദ്യ വര്‍ണ്ണചിത്രമായ ‘ഡോഡെസ്കഡന്‍’, ഹോളിവുഡ് സംരഭമായ ‘ടോറ, ടോറ, ടോറ’ എന്നീ ചിത്രങ്ങളുടെ പരാജയത്തെ തുടര്‍ന്ന് അറുപത്തിയൊന്നാം വയസ്സില്‍ കൈമുറിച്ച്‌ ആത്മഹത്യക്കു ശ്രമിച്ച കുറൊസാവ, സിനിമയിലേയ്ക്ക് മടങ്ങി വരുന്നത് ‘ദെര്‍സു ഉസാല’യിലൂടെയാണ്.

മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍, മോസ്കൊ മേളയില്‍ ഗോള്‍ഡന്‍ പ്രൈസ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ നേടിയ ഈ ചിത്രത്തോടു കൂടിയാണ് പരിസ്ഥിതി കുറൊസാവ സിനിമകളിലെ ഒരു പ്രധാന പ്രമേയമായി മാറുന്നത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala State Chalachitra Academy , television, camp,  journalism students, Thiruvananthapuram, application, Attakulangara,

ടെലിവിഷന്‍ ശില്‍പ്പശാല: അപേക്ഷകള്‍ ക്ഷണിക്കുന്നു

twitter, fuel challenge, Pinarayi, Chennithala, Modi, Rahul, petrol, price, hike,

കേരളത്തിലും ചലഞ്ച് തരംഗം; പിണറായിക്ക് ചെന്നിത്തലയുടെ വക ഫ്യുവല്‍ ചലഞ്ച്