in ,

അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ ജില്ലയിൽ 9896 പേർ എഴുതി

തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി നടത്തിയ സാക്ഷരതാ പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ 9896 പേർ പരീക്ഷ എഴുതി.  അക്ഷരോത്സവം എന്ന പേരിൽ നടത്തിയ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പനവൂർ ഗവ. എൽ.പി.എസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു.

ജില്ലയിലെ 173 വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിച്ചത്.  276 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്.  ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതിയത് ചിറയിൻകീഴ് ബ്ലോക്കിലാണ്.  1071 പേർ.  നെയ്യാറ്റിൻകര നഗരസഭയിൽ 1066 പേരും പാറശാല ബ്ലോക്ക് പഞ്ചായത്തിൽ 1043 പേരും പെരുങ്കടവിള ബ്ലോക്കിൽ 932 പേരും പരീക്ഷ എഴുതി.

ജില്ലയിൽ പരീക്ഷ എഴുതിയവരിൽ 8705 സ്ത്രീകളും 1181 പുരുഷന്മാരുമുണ്ട്.  പൂവാറിൽ പരീക്ഷ എഴുതിയ 92 വയസുള്ള മാർഗരറ്റ് യാഗപ്പൻ ആണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ പ്രായം കൂടിയ പഠിതാവ്.  

ജില്ലാതല ഉദ്ഘാടന പരിപാടിയിൽ പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോർ അധ്യക്ഷനായി.  സാക്ഷരതാമിഷൻ പനവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി, നെടുമങ്ങാട് ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജഹാൻ, പനവൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ ബിനു, വിനോദ്, അനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അംബിക, പനവൂർ ഷറഫുദീൻ, സജീവ്, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ എന്നിവർ പ്രസംഗിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

കൃത്രിമ നിറങ്ങൾ ചേർത്ത ലോലി പോപ്പ് സംസ്ഥാനത്ത് നിരോധിച്ചു

ലഹരി മുക്ത നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം