Movie prime

ബെൽ ബോട്ടം ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

അക്ഷയ് കുമാർ നായകനാവുന്ന ബെൽ ബോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു സീക്രട്ട് ഏജൻറ് ആയാണ് താരം ചിത്രത്തിൽ വേഷമിടുന്നത്. യഥാർഥ സംഭവങ്ങളുടെ പുനരാവിഷ്കാരമാണ് ബെൽബോട്ടമെന്നും പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ട ചേരുവകളെല്ലാം ചിത്രത്തിൽ ഉണ്ടാവുമെന്നും അക്ഷയ് കുമാർ പറഞ്ഞു. ഫസ്റ്റ് ലുക്ക് പുറത്തുവിട്ട ട്വീറ്റിൽ പ്രശസ്ത കന്നഡ ചിത്രത്തിന്റെ റീമേക്കാണോ സിനിമ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അക്ഷയ് മറുപടി നൽകുന്നുണ്ട്. ബെൽ ബോട്ടം ഒരു റീമേക്കല്ല. യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ തിരക്കഥയാണ് ചിത്രത്തിനുള്ളത്. More
 
ബെൽ ബോട്ടം ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

അക്ഷയ് കുമാർ നായകനാവുന്ന ബെൽ ബോട്ടം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു സീക്രട്ട് ഏജൻറ് ആയാണ് താരം ചിത്രത്തിൽ വേഷമിടുന്നത്. യഥാർഥ സംഭവങ്ങളുടെ പുനരാവിഷ്കാരമാണ് ബെൽബോട്ടമെന്നും പ്രേക്ഷകരെ ആകർഷിക്കാൻ വേണ്ട ചേരുവകളെല്ലാം ചിത്രത്തിൽ ഉണ്ടാവുമെന്നും അക്ഷയ് കുമാർ പറഞ്ഞു.

ഫസ്റ്റ് ലുക്ക് പുറത്തുവിട്ട ട്വീറ്റിൽ പ്രശസ്ത കന്നഡ ചിത്രത്തിന്റെ റീമേക്കാണോ സിനിമ എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അക്ഷയ് മറുപടി നൽകുന്നുണ്ട്. ബെൽ ബോട്ടം ഒരു റീമേക്കല്ല. യഥാർഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് എഴുതിയ തിരക്കഥയാണ് ചിത്രത്തിനുള്ളത്. റസ്തമും മിഷൻ മംഗളും ഉൾപ്പെടെ ഈയിടെ ചെയ്ത ട്രൂ സ്റ്റോറികളുടെ പിന്നാലെയാണ് അക്ഷയ് നായകനായി മറ്റൊരു സംഭവകഥ വരുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ഇരുണ്ട ഷേഡിലുള്ള കോഫി ബ്രൗൺ സ്യൂട്ടും താഴേക്ക് ഒലിച്ചിറങ്ങുന്ന വലിയ മീശയും ഒക്കെയായി ഒരു സീക്രട്ട് ഏജന്റ് ലുക്കിലേക്ക് മാറിയ താരത്തെയാണ് പോസ്റ്ററിൽ കാണാനാവുക.

ലക്നവ് സെൻട്രൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രഞ്ജിത് തിവാരിയാണ് ബെൽ ബോട്ടം സംവിധാനം ചെയ്യുന്നത്. ഹൌസ് ഫുൾ 4 ന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രത്തെപ്പറ്റി ഒരു പാട് പ്രതീക്ഷയിലാണ് ആരാധകർ. ഗുഡ് ന്യൂസ്, ലക്ഷ്മി ബോംബ്, സൂര്യവംശി എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.