Vatican ,  Alencherry , Pope, church land, sale, controversy, Syro Malabar Church, Alanchery , Syro Malabar sabha, land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas,  Cardinal, syro malabar sabha , resignation, retire, responsibilities, clergy, demanded, high court, case, land, sale, Alanchery , Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, syro malabar sabha,new organisation,priests,land, sale, controversy,church, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in

ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നതിന് സ്റ്റേ; ആരോപണവുമായി പരാതിക്കാരൻ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ( Alanchery ) കേസ് എടുക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത നടപടിയിൽ പുതിയ ആരോപണവുമായി പരാതിക്കാരൻ രംഗത്തെത്തി.

സീറോ മലബാര്‍ സഭ ഭൂമിയിടപാട് കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമിനിക്സ് മാറി നില്‍ക്കേണ്ടിയിരുന്നുവെന്ന് കേസിലെ പരാതിക്കാരനായ പോളച്ചന്‍ അഭിപ്രായപ്പെട്ടു.

സഭയുടെ പരിപാടികളില്‍ പങ്കെടുക്കുന്ന ആളാണ് ചീഫ് ജസ്റ്റിസെന്നും സഭയുമായി ബന്ധമുള്ള ചീഫ് ജസ്റ്റിസിന്‍റെ നിലപാടില്‍ സംശയമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേസ് വീണ്ടും ഏപ്രില്‍ ആറിന് പരിഗണിക്കുമെന്ന് കോടതി ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ഭൂമി വിവാദവുമായി ബന്ധപ്പെട്ട് സഭാ തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന്റെ പേരില്‍ വിശ്വാസികള്‍ ചേരി തിരിയുന്നതായി റിപ്പോർട്ട്. കര്‍ദ്ദിനാളിനെതിരെ അതിരുപതയിലെ വൈദികര്‍ തിരിഞ്ഞതിന് പിന്നില്‍ രൂപത സഹായമെത്രാനെന്ന് രൂപതയിലെ ഒരു വിഭാഗം വൈദികര്‍ കുറ്റപ്പെടുത്തി.

വിവാദത്തിലൂടെ സീറോ മലബാര്‍ സഭാധ്യക്ഷനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കരുനീക്കം നടന്നെന്നും രൂപതയിലെ സഹായമെത്രാനായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത് ആണെന്നും ഒരു വിഭാഗം വിശ്വാസികള്‍ ആരോപിച്ചു.

മാര്‍ എടയന്ത്രത്തിന്റെ മാതൃ ഇടവകയായ വൈക്കം ഫൊറാനപള്ളിയിലെ ഒരു വിഭാഗം വിശ്വാസികള്‍ പുതിയ സംഘടന രൂപീകരിച്ച്‌ മാര്‍ ആലഞ്ചേരിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ദിനാളിനൊപ്പം തങ്ങള്‍ ഉറച്ചു നില്‍ക്കുന്നതായി ‘സീറോ മലബാര്‍ കാത്തലിക്ക് ഫോറം’ എന്ന സംഘടനയുടെ കണ്‍വീനറും, വിശ്വാസികളും വ്യക്തമാക്കി.

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിന് പിന്നാലെ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശം അനുസരിച്ചാണ് കര്‍ദാളിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തത്.

ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങൾ ചുമത്തി ഫാ ജോഷി പുതുവ, ഫാ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവരേയും പ്രതി ചേര്‍ത്തിട്ടുണ്ട്. കർദ്ദിനാളിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് മാർച്ച് ആറിനാണ് ഹൈക്കോടതി ഉത്തരവിട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

nurses, district labour officer, meeting, strike, minimum wage Labour minister T P Ramakrishnan , management, hospital, supreme court, govt, minimum wage, nurse, private hospital managements, SC, HC, Kerala, nurses, strike, govt, salary, hike, TP Ramakrishnan, supreme court, private hospital employees, minimum wages,PK Gurudasan, meeting, march 19, minimum wages advisory board, chairman,

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം: 19-ന് ബോര്‍ഡ് യോഗം

Farook College , holi gala, violence, case, teachers, student, strike, injured, clash, car, staff, hurt, principal, 

ഫറൂഖ് കോളേജിലെ അക്രമം: അധ്യാപകര്‍ക്കും വിദ്യാർത്ഥിക്കുമെതിരെ കേസെടുത്തു