Alencherry , Syro Malabar Church, Alanchery, high court, cancelled, case, Alanchery, Syro Malabar sabha, supreme court, petition , land, sale, case, advice, High court, Syro Malabar Church, land row, facebook post, Kerala Syro Malabar Church, priests, pope, market price, allege, land, Kochi, price, stamb duty, tax, financial irregularities, land dealings, top officials, church,Jacob Thomas, 
in ,

ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന വിവാദ ഭൂമിക്കച്ചവടത്തിൽ വീണ്ടും വഴിത്തിരിവ്. സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ( Alanchery ) കേസെടുക്കാമെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം.

നിയമോപദേശം ലഭിച്ചതിനെ തുടർന്ന് കര്‍ദിനാളിനും മറ്റ് രണ്ട് വൈദികര്‍ക്കുമെതിരെ പോലീസ് കേസെടുക്കുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് പുറമെ ഇടനിലക്കാരനായ സാജു വര്‍ഗീസിനെതിരെയും കേസെടുക്കും. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചയോടെ ആരോപണവിധേയർക്കെതിരെ കേസെടുക്കുമെന്നാണ് സൂചന. അതേസമയം, തനിക്കെതിരെ കേസെടുക്കാന്‍ വിധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കര്‍ദിള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.

കര്‍ദിനാളിനെതിരെ കേസെടുക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ പോലീസ് കേസെടുക്കാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

സഭയുടെ വിവാദ ഭൂമി ഇടപാട് പരിഗണിക്കവെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കര്‍ദിനാള്‍ രാജവല്ലെന്നും ഏവരും നിയമത്തിന് വിധേയരാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. പരാതി നല്‍കാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഹൈക്കോടതി ഉത്തരവ് പുറത്തു വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കര്‍ദിനാളിനെതിരെ കേസെടുക്കാത്ത അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി അതിന്റെ തലവനെതിരെ വൈദികരുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയിരുന്നു. തങ്ങളുടെ നിലപാട് കര്‍ദിനാളിനെ അറിയിക്കുന്നതിനായി സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു.

സാമ്പത്തിക-ഭൂമിയിടപാടുകളിലെ അധാര്‍മ്മികതയുടെയും ക്രിമിനല്‍ അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വൈദികര്‍ ആവശ്യപ്പെട്ടത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Theni, fire, forest, trekkers, forest fire, Tamil Nadu, died, burns, students, rescued, hospital, Indian Air Force, holicopters, Kurangini hills, womens, Chennai Trekking Club,  Massive Forest Fire 

തേനിയിലെ തീ; മരണ സംഖ്യ ഉയരുന്നു; ട്രെക്കിങ്ങിന് വിലക്ക്

Aya Abassi, Palestinian woman,Bollywood, films, hindi, teacher, video ,

പോരാട്ട ഭൂമിയിൽ ബോളിവുഡ് ചിത്രങ്ങളുമായി പലസ്തീനിൽ നിന്നൊരു ഹിന്ദി ടീച്ചർ