in

ആലപ്പാട് ഖനനം: തദ്ദേശ വാസികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല

തിരുവനന്തപുരം:   ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനം സംബന്ധിച്ച് പ്രദേശവാസികള്‍ക്കുള്ള ആശങ്കകള്‍ പരിഹരിച്ച് വേണം പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഇന്ന് ( ജനുവരി 14 ന് )  ആലപ്പാട് പ്രദേശം സന്ദര്‍ശിക്കുകയും, അവിടെ  സമരം ചെയ്യുന്നവരുമായി ആശയവിനിമയം നടത്തുകയും ചെയ്തതിന്റെ  പശ്ചാത്തലത്തിലാണ്   അദ്ദേഹം കത്ത്  നല്‍കിയത്.

അവിടെ കഴിഞ്ഞ എഴുപത്തഞ്ച് ദിവസമായി  സമരത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ആവശ്യം ന്യായമാണ്. അവിടെ  രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ട്.  ഇത് സംബന്ധിച്ചുള്ള  നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ  റിപ്പോര്‍ട്ടുമുണ്ട്.    ഈ റിപ്പോര്‍ട്ട് നാട്ടുകാരുടെ ആശങ്കകള്‍ ഏറെക്കുറെ ശരിവയ്കുന്നതാണെന്നാണ്  മനസിലാക്കാന്‍   കഴിഞ്ഞത്.

രൂക്ഷമായ കുടിവെള്ള ക്ഷാമം  ഉള്‍പ്പെടെയുള്ള  നിരവധി പ്രശ്‌നങ്ങള്‍  പ്രദേശ വാസികള്‍ അനുഭവിക്കുന്നുണ്ടെന്ന്   അവിടെ  നടത്തിയ സന്ദര്‍ശനത്തില്‍ നിന്ന് ബോധ്യപ്പെട്ടത്.  ഇത് പരിഹരിക്കുന്നതിന് നടപടി വേണം. ഈ വിഷയങ്ങളെല്ലാം സംബന്ധിച്ച് സമരസമിതിയുമായി   ഉപാധികളില്ലാത്ത ചര്‍ച്ചയാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നും രമേശ് ചെന്നിത്തല കത്തില്‍  പറഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

അനില്‍ ആന്റണിയുടെ നിയമനത്തിൽ എന്താണ് തെറ്റ്?: ഡീന്‍ കുര്യാക്കോസ്

കഥാപാത്രത്തെത്തന്ന വിരലുകൾ മുത്തുന്നത് ഈ വായനക്കാരിയുടെ ഒരാരാധനാരീതിയാണ്