Nipah, cabinet decision, recognition , Kerala, increment , assembly, doctors, health workers,  Alappuzha, Nipah, fake news, clarification, health department, social media, Alappuzha Govt medical college, patient, Kozhikode, Nipah, nursing student, treatment, hospital, Australian medicine, medical college, death, Nipah patients , Balussery hospital , leave, Medical college, visitors, phone number, contact, doctors, nurses, precautions, information fake news, awareness, nipah cell, nipah virus, doctors, Delhi, Sabith, travel, Malaysia, passport, Perambra, Kerala, KK Shylaja, 
in

ആലപ്പു‍ഴയില്‍ നിപയില്ല; പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യവകുപ്പ് ഡയറക്ടര്‍

ആലപ്പുഴ: കേരളത്തിൽ ഭീതി വിതച്ച നിപയെ ( Nipah ) സംബന്ധിച്ച മറ്റൊരു വ്യാജ വാർത്തയിൽ വിശദീകരണവുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍ രംഗത്തെത്തി.

ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നി പ വൈറസ് ബാധിച്ചിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കി.

മെയ് മാസം വ്യാജ വാർത്തയിൽ പറയുന്ന ആലപ്പുഴ സ്വദേശി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും നിപ രോഗബാധിതരുമായി അദ്ദേഹത്തിന് യാതൊരു വിധത്തിലും സമ്പര്‍ക്കമുണ്ടായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.

പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപ രോഗത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വെളിപ്പെടുത്തി. എങ്കിലും സംശയദൂരീകരണത്തിനായി അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മറിച്ചുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

അതേസമയം, നിപ വൈറസ് ബാധ സംബന്ധിച്ച് ഭീതി ജനിപ്പിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ കോഴിക്കോട് ജില്ലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

നിപ സംബന്ധിച്ച യഥാർഥ വസ്തുതകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഉൾപ്പെടുത്തി പുറത്തിറക്കിയ അയ്യായിരത്തിലധികം ലഘുലേഖകൾ ജില്ല ഇൻഫർമേഷൻ ഓഫീസ് വിതരണം ചെയ്തു.

സർക്കാർ സ്ഥാപനങ്ങളും പൊതുമേഖല സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള ഇടങ്ങളിൽ നോട്ടീസ് വിതരണം നടത്തിയതിന് പുറമെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 50-ലേറെ ഹോർഡിങ്ങുകളും സ്ഥാപിക്കുകയാണ്.

അതിനിടെ, നിപ വൈറസ് ബാധയെ തുടർന്ന് നാലുപേർ മരിച്ച കുടുംബത്തെ അപകീർത്തിപ്പെടുത്തുന്ന വാർത്ത പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തെ തുടർന്ന് ജന്മഭൂമി പത്രത്തിനെതിരെ കേസെടുത്തു. കോടതി നിർദേശപ്രകാരം പെരുവണ്ണാമൂഴി പോലീസാണ് റിപ്പോർട്ടർ, ചീഫ് എഡിറ്റർ എന്നിവരെ പ്രതികളാക്കി കേസെടുത്തത്.

നിപ വൈറസ് ബാധ സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി വന്ന പ്രചാരണങ്ങളാണ് ഇതു സംബന്ധിച്ച് ഭീതി പടരാൻ പ്രധാന കാരണമായതെന്ന് വ്യവസായ പ്രമുഖനായ എം.എ. യൂസഫലി കുറ്റപ്പെടുത്തിയിരുന്നു.

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിൽ ഉണ്ടായ നിപയെ സംബന്ധിച്ച് തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് തുടർന്നുള്ള ദിവസങ്ങളിൽ പ്രചരിച്ചതെന്നും ഇത് വിദേശങ്ങളിൽ പോലും പ്രയാസങ്ങളുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

surgical strike , surgical attack, video,  India, Modi,BJP, Congress, Jawan, leaders, peace, militants, Pakistan, Gandhiji, US, North Korea, India ,rank , Global Peace Index 2018 , Australian think tank , Iceland, New Zealand, Austria, Portugal ,Denmark , Syria, Afghanistan, South Sudan, Iraq , Somalia ,Yemen, Sri Lanka, Chad, Colombia, Uganda. 137, 

ഇത്തവണത്തെ ഗ്ലോബൽ പീസ് ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനമെന്ത്?

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന്? എതിർപ്പുമായി കോൺഗ്രസ് നേതാക്കൾ