alcohol, beer, daily, brain, boost,new study, wine, toxins, reduce, inflammation, Alzheimer’s disease, suggests,health, hazard, published, journal, low doses of alcohol, brain function, excessive amount, ethanol,
in , ,

ദിനവും ചെറിയ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന് നല്ലതെന്ന് പുതിയ പഠനം

മദ്യം ( alcohol ) ആരോഗ്യത്തിന് ഹാനികരമാണെന്ന നേരത്തെയുള്ള പഠന ഫലങ്ങൾക്ക് ബദലായി മറ്റൊരു വാദവുമായി പുതിയ പഠനഫലം പുറത്ത്. ദിനവും 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നത് ഗുണകരമാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.

തിരക്കുള്ള ഒരു ദിനത്തിന് ശേഷം 2 ഗ്ലാസ് വൈനോ ബീയറോ ഉപയോഗിക്കുന്നതിലൂടെ ശരീര വേദന കുറയുന്നതിന് പുറമെ മസ്തിഷ്കത്തിന് ഉണർവേകാമെന്നാണ് പുതിയ പഠനഫലം അവകാശപ്പെടുന്നത്.

കൂടാതെ ശരീരത്തിലെ ദോഷകരമായ വിഷബാധ ഒഴിവാക്കുന്നതിനും അൽഷിമേഴ്‌സ് പോലുള്ള രോഗങ്ങൾ അകറ്റുന്നതിനും ദിവസം രണ്ട് ഗ്ലാസ് വൈനോ ബീയറോ കഴിക്കുന്നത് നല്ലതാണെന്നും പുതിയ പഠനത്തിൽ പറയുന്നു.

കാര്യം ഇതൊക്കെയാണെങ്കിലും അമിതമായി മദ്യം കഴിക്കുന്നത് ശരീരത്തിന് വളരെയധികം ദോഷം ചെയ്യുമെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വളരെ പരിമിതമായ അളവിൽ മദ്യം കഴിക്കുന്നതിലൂടെ ചില ഗുണങ്ങളും ലഭിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

വൈനിന്റെ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ കൂടുതൽ മികവുറ്റതാക്കുമെന്ന് പുതിയ ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. അമിതമായ അളവിൽ എഥനോൾ ( ethanol) കഴിക്കുന്നതിലൂടെ ശരീരത്തിലെ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് അമേരിക്കയിലെ റോച്ചസ്റ്റർ മെഡിക്കൽ സെന്റർ (യുആർഎംസി) സർവ്വകലാശാലയിലെ മാക്കിൻ നെഡെർഗാർഡ് വ്യക്തമാക്കി.

എന്നിരുന്നാലും വളരെ കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തലച്ചോറിന്റെ ശേഷി മികച്ചതാകുവാൻ സഹായിക്കുന്നതിനോടൊപ്പം ശുദ്ധീകരിക്കുന്നതായും നെഡെർഗാർഡ് ചൂണ്ടിക്കാണിക്കുന്നു.

തലച്ചോറിന്റെ തനതായ ശുദ്ധീകരണ പ്രക്രിയയെ പറ്റിയുള്ള പഠനത്തിനാണ് നെഡെർഗാർഡ് ഊന്നൽ നൽകിയത്. സെറിബ്രൽ സ്‌പൈനൽ ഫ്ലൂയിഡ് (CSF) തലച്ചോറിലെ മാലിന്യത്തെ നീക്കം ചെയ്യുന്നതിനെ സംബന്ധിച്ചും അൽഷിമേഴ്‌സ് രോഗത്തെ സംബന്ധിച്ചും നേരത്തെ തന്നെ ഗവേഷണങ്ങൾ നടന്നിരുന്നു.

അൽഷിമേഴ്സ് രോഗം മറ്റ് ഉന്മാദ രോഗങ്ങളുമായി എപ്രകാരമാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും പഠനത്തിൽ വിശദീകരിച്ചിട്ടുണ്ട്. മദ്യം കഴിച്ചതും കഴിക്കാത്തതുമായ എലികളിൽ നടത്തിയ പഠനത്തിലാണ് ഗുരുതരമായ മദ്യപാനം മൂലം ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ച് വ്യക്തമായത്.

നീണ്ടനാൾ മദ്യം ഉപയോഗിച്ച മൃഗങ്ങളുടെ തലച്ചോറ് ഗവേഷണത്തിന്റെ ഭാഗമായി നിരീക്ഷിച്ചപ്പോൾ ഉയർന്ന അളവിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. മൃഗങ്ങളുടെ തലച്ചോറിലെ കോശത്തിൽ നിരവധി മാറ്റങ്ങളാണ് ഗവേഷകർക്ക് കണ്ടെത്താൻ സാധിച്ചത്. മൃഗങ്ങളുടെ തിരിച്ചറിയാനുള്ള കഴിവും മോട്ടോർ സ്കില്ലും നശിച്ചതായി ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ വളരെ കുറഞ്ഞ അളവിൽ രണ്ടോ രണ്ടരയോ കപ്പ് മദ്യം മൃഗങ്ങൾ കഴിച്ചതിലൂടെ തലച്ചോറിന്റെ താപം കുറയുകയും സെറിബ്രൽ സ്‌പൈനൽ ദ്രാവകത്തിന്റെ ചലനവും ശുദ്ധീകരണവും മെച്ചപ്പെട്ടതായും ഗവേഷകർ കണ്ടെത്തി. ചുരുക്കത്തിൽ ചെറിയ അളവിൽ മദ്യം കഴിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തന മികവ് വർദ്ധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നതെന്ന് ഗവേഷകർ അവകാശപ്പെട്ടു.

കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്. കോം

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-may-1-2

സിപിഎം നേതാക്കളുടെ കണ്ണട വിവാദം തുടരുന്നു

Binoy , Binoy Kodiyeri, travel ban, Dubai, police,chief minister, Kerala, assembly, kodiyeri , son ,dubai company, 13 crore rupees,Binoy, complaint, Yechuri, MM Mani, financial fraud complaint .senior Kerala CPM leader ,BJP leader ,K Surendran ,social media post, person , question , CPM state Secretary ,Kodiyeri Balakrishnan, Bineesh Kodiyeri,

ബിനോയ് കോടിയേരിയുടെ യാത്രാവിലക്ക്; വാദപ്രതിവാദങ്ങൾ തുടരുന്നു